ആ​രോ​ഗ്യ​രം​ഗ​ത്തെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
Sunday, September 26, 2021 12:24 AM IST
കൊല്ലം: ആ​രോ​ഗ്യ​രം​ഗ​ത്ത് സ​മ​ഗ്ര​മാ​റ്റം സൃ​ഷ്ടി​ച്ച് വി​ക​സ​നം സാ​ധ്യ​മാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച കോ​വി​ഡാ​ന​ന്ത​ര സ​മ​ഗ്ര ആ​രോ​ഗ്യ ര​ക്ഷാ പ​ദ്ധ​തി​യാ​യ സ്വാ​സ്ഥ്യ​സ്പ​ര്‍​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടാ​ന്‍ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ട് പ്രാ​ഥ​മി​ക​ത​ലം മു​ത​ല്‍ ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​വ​രു​ന്ന​ത്. കോ​വി​ഡ് മു​ക്ത​രാ​യ​വ​രി​ല്‍ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വി​ഷ​മ​ത​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ലം മു​ത​ല്‍ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​യു​ഷ് വി​ഭാ​ഗ​ങ്ങ​ളാ​യ ആ​യു​ര്‍​വേ​ദം, ഹോ​മി​യോ, യോ​ഗ എ​ന്നി​വ​യോ​ടൊ​പ്പം ക്ലി​നി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ംഗും സ്വാ​സ്ഥ്യ​സ്പ​ര്‍​ശ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 12 ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി. ആ​യു​ര്‍​വേ​ദ വി​ഭാ​ഗം ആ​ഴ്ച​യി​ല്‍ അ​ഞ്ചു ദി​വ​സ​വും മ​റ്റു​ള്ള​വ മൂ​ന്നു ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​കഴിഞ്ഞ് ര​ണ്ടുവ​രെ​യു​ണ്ടാ​കും. കൗ​ണ്‍​സി​ലിം​ഗ്, യോ​ഗ എ​ന്നി​വ​യ്ക്കാ​യി ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​വു​മു​ണ്ട്.

കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. പി. ​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ മു​ഖ്യ​തി​ഥി​യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വി മോ​ഹ​ന്‍, വൈ​സ് പ്ര​സി​ഡന്‍റ് ബി. ​ദി​നേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി. ​ബാ​ള്‍​ഡു​വി​ന്‍, ബി. ​ജ​യ​ന്തി, ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. എ​സ.് മ​ഞ്ചു കു​മാ​രി, ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. എ​സ്. പ്ര​മോ​ദ് കു​മാ​ര്‍, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​പ​ങ്കെ​ടു​ത്തു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​ലാ-​കാ​യി​ക-​സാം​സ്‌​ക്കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.