മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍
Sunday, September 26, 2021 12:21 AM IST
ക​ട​യ്ക്ക​ല്‍ : വാ​ക്ക് ത​ര്‍​ക്ക​ത്തി​നി​ടെ അ​സ​ഭ്യം പ​റ​ഞ്ഞു​വെ​ന്ന് ആ​രോ​പി​ച്ചു​കൊ​ണ്ട്‌ അ​യ​ല്‍​വാ​സി​യും ബ​ന്ധു​വു​മാ​യ മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. വ​യ​ലാ ചെ​മ്മ​ണം​മു​ക​ൾ കോ​ള​നി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന രാ​ജു​വാ​ണ് ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഇ​യാ​ളു​ടെ കു​ത്തേ​റ്റ സ​ണ്ണി (50) യെ ​ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് പ്ര​കോ​പി​തി​നാ​യ രാ​ജു റ​ബ​ര്‍ ടാ​പ്പിം​ഗ് ക​ത്തി ഉ​പ​യോ​ഗി​ച്ച് സ​ണ്ണി​യെ കു​ത്തി​യ​ത്. ശ​രീ​ര​ത്തി​ല്‍ എ​ട്ടോ​ളം കു​ത്തു​ക​ള്‍ ഏ​റ്റ സ​ണ്ണി​യെ ഉ​ട​ന്‍ ക​ട​യ്ക്ക​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ രാ​ജു​വി​നെ ചി​ത​റ ഓ​യി​ല്‍​പാം എ​സ്റ്റേ​റ്റി​നു​ള്ളി​ല്‍ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വൈ​ദ്യ പ​രി​ശോ​ധ​ന​യും തെ​ളി​വെ​ടു​പ്പും പൂ​ര്‍​ത്തി​യാ​ക്കി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.