സി​പി​എം നേ​താ​വി​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്
Sunday, September 26, 2021 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി​ക്ക് പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ കൊ​ല്ലം ച​വ​റ​യി​ൽ പ്ര​വാ​സി സം​ര​ഭ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ പ്ര​വാ​സി​കാ​ര്യ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ സം​രം​ഭ​ക​രെ ആ​ട്ടി​യോ​ടി​ക്കു​ക​യും കു​ത്തു​പാ​ള എ​ടു​പ്പി​ക്കു​ക​യും അ​വ​രെ വ​ർ​ഗ​ശ​ത്രു​ക്ക​ളാ​യി കാ​ണു​ക​യും ചെ​യ്യു​ന്ന സി​പി​എ​മ്മി​ന്‍റെ വ​ർ​ഗ​സ്വ​ഭാ​വ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഒ​രി​ക്ക​ൽ​ക്കൂ​ടി കൊ​ല്ല​ത്ത് ക​ണ്ട​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ച​വ​റ മു​ഖം​മൂ​ടി​ക്ക​ലി​ൽ 10 കോ​ടി ചെ​ല​വാ​ക്കി നി​ർ​മി​ച്ച പ്ര​വാ​സി​യു​ടെ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ കൊ​ടി​കു​ത്തി സം​രം​ഭം ത​ട​സ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി.
വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഏ​ക​ജാ​ല​ക സം​വി​ധാ​ന​മെ​ന്നാ​ൽ സി​പി​എ​മ്മി​നു ഫ​ണ്ട് ന​ൽ​കു​ക എ​ന്നാ​ണ് അ​ർ​ഥം. അ​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ നി​ന്ന് വ്യ​വ​സാ​യി​ക​ൾ പ​ലാ​യ​നം ചെ​യ്യു​ന്ന​ത്. പ്ര​വാ​സി വ്യ​വ​സാ​യി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് കൊ​ല്ല​ത്തെ സി​പി​എം നേ​തൃ​ത്വ​ത്തി​ന്.
എ​ത്ര​യോ സം​ര​ഭ​ക​രെ​യാ​ണ് സി​പി​എം കു​ത്തു​പാ​ള എ​ടു​പ്പി​ച്ച​ത്. കേ​ര​ളം നേ​രി​ടു​ന്ന അ​തി​രൂ​ക്ഷ​മാ​യ തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ പ്ര​ധാ​ന കാ​ര​ണം ഇ​താ​ണ്. ലാ​ളി​ത്യ​വും സ​ത്യ​സ​ന്ധ​ത​യും നി​ല​നി​ർ​ത്ത​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന​ക​മ്മി​റ്റി നി​ർ​ദേ​ശം ന​ൽ​കി​യ​പ്പോ​ഴാ​ണ് സം​ഭാ​വ​ന ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി.
ക​ണ്ണൂ​ർ ബ​ക്ക​ള​ത്ത് പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ ഉ​ണ്ടാ​യ​പ്പോ​ൾ അ​തി​ന് കാ​ര​ണ​ക്കാ​രാ​യ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ഇ​രു​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഹ​സ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.