വാ​ക്‌​സി​നേ​ഷ​ന്‍ ആ​ദ്യ ഡോ​സ് കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ല​ഭ്യ​മാ​ക്കും : ജി​ല്ലാ കള​ക്ട​ര്‍
Sunday, September 26, 2021 12:21 AM IST
കൊല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ആ​ദ്യ ഡോ​സ് കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ അ​ഫ്സാ​നാ പ​ര്‍​വീ​ണ്‍. ആ​ദ്യ ഡോ​സ് 87 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് 38.4 ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​യി. കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കള​ക്ട​ര്‍.
കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ലെ വി​വ​ര​ശേ​ഖ​ര​ണ പു​രോ​ഗ​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.
സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഡ​ബ്ലി​യുഐപിആ​ര്‍ ഉ​യ​ര്‍​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി ക്വാ​റന്‍റൈ​ന്‍ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണം. നി​ല​വി​ല്‍ കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ളു​ടെ​യും ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കും. ജി​ല്ല​യി​ലെ ഹാ​ര്‍​ബ​റു​ക​ള്‍ ഞാ​യ​റാ​ഴ്ച​യും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി.
സ​ബ് ക​ളക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, എ. ​ഡി. എം ​എ​ന്‍. സാ​ജി​താ ബീ​ഗം, പു​ന​ലൂ​ര്‍ ആ​ര്‍.​ഡി.​ഒ ബി. ​ശ​ശി​കു​മാ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍ സ​ന്ധ്യ, വ​കു​പ്പു​ത​ല മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.