ഇ​രു​ളി​ല്‍ പ്ര​കാ​ശം പ​ക​ര്‍​ന്ന പാ​ട്ടി​യ​മ്മ
Sunday, September 26, 2021 12:21 AM IST
പ​ത്ത​നാ​പു​രം: പു​ല​ര്‍​ച്ചെ കു​ളി​ച്ചു ശു​ദ്ധി​യാ​യി പ​ട്ടു​ചേ​ല ചു​റ്റി, നെ​റ്റി​യി​ല്‍ ചു​വ​ന്ന വ​ട്ട​പൊ​ട്ടു തൊ​ട്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ണി​ഞ്ഞു പ്രാ​ര്‍​ഥ​ന​യോ​ടെ ഗാ​ന്ധി​ഭ​വ​നി​ലെ നി​ല​വി​ള​ക്ക് തെ​ളി​യ്ക്കു​ന്ന പാ​ട്ടി​യ​മ്മ. സ്‌​നേ​ഹ​വും ക​രു​ണ​യും പൊ​ഴി​യു​ന്ന ചു​ണ്ടു​ക​ളി​ല്‍ എ​പ്പോ​ഴും ഒ​രു ചെ​റു​ചി​രി ഉ​ണ്ടാ​കും. ഗാ​ന്ധി​ഭ​വ​ന്‍റെ ഐ​ശ്വ​ര്യ​മാ​യി​രു​ന്നു പാ​ട്ടി​യ​മ്മ.

കോ​ട്ടും ത​ല​പ്പാ​വു​മൊ​ക്കെ​യാ​യി പ്രൗ​ഢി​യോ​ടെ രാ​ജ​കീ​യ ശൈ​ലി​യി​ല്‍ വ​രു​ന്ന നീ​ണ്ട ക​ണ്ണു​ക​ളും ഗൗ​ര​വം നി​റ​ഞ്ഞ മു​ഖ​വു​മു​ള്ള രാ​ജ​തു​ല്യ​നാ​യ മു​ത്ത​ശ​നെ പാ​ട്ടി​യ​മ്മ​ക്ക് ഓ​ര്‍​മ്മ​യു​ണ്ട്. സ​ര്‍ സി.​പി. രാ​മ​സ്വാ​മി അ​യ്യ​രു​ടെ ചെ​റു​മ​ക​ള്‍, പാ​ട്ടി​യ​മ്മ എ​ന്ന് എ​ല്ലാ​വ​രും സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന ആ​ന​ന്ദ​വ​ല്ലി​യ​മ്മാ​ള്‍ ത​ന്‍റെ അ​മ്മ​യെ കാ​ണാ​ന്‍ കൊ​ല്ല​ത്തു വീ​ട്ടി​ല്‍ രാ​ജ​കീ​യ​മാ​യി വ​ന്നി​രു​ന്ന സി ​പി യെ ​ഓ​ര്‍​ത്തെ​ടു​ത്ത് പ​റ​യു​മാ​യി​രു​ന്നു.

സ​ര്‍ സി​പി യു​ടെ ജ്യേ​ഷ്ഠ​ന്‍ ഗ​ണ​പ​തി അ​യ്യ​രു​ടെ മ​ക​ള്‍ ചെ​ല്ല​മ്മാ​ളി​ന്‍റെ​യും എ​സ്.​എം സു​ന്ദ​ര അ​യ്യ​രു​ടെ​യും പു​ത്രി​യാ​യി കൊ​ല്ല​ത്തു ജ​നി​ച്ച ആ​ന​ന്ദ​വ​ല്ലി​യ​മ്മാ​ള്‍ ത​ന്‍റെ ബാ​ല്യ​കാ​ലം ചി​ല​വ​ഴി​ച്ച​ത് വാ​ട​ക​വീ​ടു​ക​ളി​ലാ​ണ്. അ​ച്ഛ​ന്‍ സു​ന്ദ​ര അ​യ്യ​ര്‍​ക്ക് മൂ​ന്നു വി​വാ​ഹ​ത്തി​ലാ​യി പ​തി​നൊ​ന്നു മ​ക്ക​ള്‍. കൊ​ല്ലം സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റി​ല്‍ നി​ന്ന് ഉ​ന്ന​ത മാ​ര്‍​ക്ക് നേ​ടി​യെ​ങ്കി​ലും ആ​ന​ന്ദ​വ​ല്ലി​യെ പ​ഠി​പ്പി​ക്കു​വാ​ന്‍ ആ​രും ഉ​ത്സാ​ഹം കാ​ട്ടി​യി​രു​ന്നി​ല്ല. സ​മ്പ​ന്ന കു​ടും​ബ​ത്തി​ലാ​യി​രു​ന്നു ജ​ന​ന​മെ​ങ്കി​ലും പി​ന്നീ​ട് സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ള്‍ ഏ​റി​യ​പ്പോ​ള്‍ ജീ​വി​തം ആ​സ്വ​ദി​ക്കേ​ണ്ട സ​മ​യ​ത്ത് ചെ​റു​പ്രാ​യ​ത്തി​ലേ കു​ടും​ബ​ത്തി​ന്‍റെ പ്രാ​രാ​ബ്ധം ആ​ന​ന്ദ​വ​ല്ലി സ്വ​യം ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്നു.

മ​റ്റൊ​രു വ​ഴി​യും ഇ​ല്ലാ​തെ വ​ന്ന​പ്പോ​ള്‍ അ​മ്മ ആ​ന​ന്ദ​വ​ല്ലി​ക്ക് ആ ​ചു​മ​ത​ല ന​ല്‍​കി​യെ​ന്ന് പ​റ​യു​ന്ന​താ​കും ശ​രി. പി​ന്നീ​ട് ക​ട​ബാ​ധ്യ​ത​ക​ള്‍ ആ​യ​പ്പോ​ള്‍ കു​ടും​ബം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ആ​ന​ന്ദ​വ​ല്ലി​യെ പ​റി​ച്ചു​ന​ട്ടു. പ​ഠി​ക്ക​ണം എ​ന്ന മ​ന​സി​ലെ അ​തി​യാ​യ മോ​ഹം ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളി​ലും കു​ടും​ബ​ത്തി​ലെ എ​തി​ര്‍​പ്പു​ക​ളി​ലും ഒ​ലി​ച്ചു പോ​യി​ല്ല. മു​ട​ങ്ങി​പ്പോ​യ പ​ഠ​നം ഇ​രു​പ​ത്തി​യെ​ട്ടാം വ​യ​സി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങി. കോ​യ​മ്പ​ത്തൂ​രി​ല്‍ പ്രീ​ഡി​ഗ്രി പാ​സാ​യ ശേ​ഷം ടി ​ടി സി ​എ​ടു​ത്തു. അ​തും നാ​ല്‍​പ​താം വ​യ​സി​ല്‍. വി​ദ്യാ​ഭ്യാ​സ​ത്തി​നും ജോ​ലി​ക്കും പ്രാ​യം ഒ​രു ത​ട​സ​മ​ല്ല എ​ന്ന് പ്ര​വ​ര്‍​ത്തി​യി​ലൂ​ടെ കാ​ണി​ച്ചു​ത​ന്നു.

തു​ട​ര്‍​ന്ന് ഒ​രു പോ​രാ​ട്ട​മാ​യി​രു​ന്നു. എ​തി​ര്‍​സ്ഥാ​ന​ത്തു സ്വ​ന്തം ജീ​വി​തം ത​ന്നെ. മ​ദ്രാ​സി​ല്‍ വ​നി​താ​ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ പി ​എ ആ​യും സ്‌​റ്റോ​ര്‍ കീ​പ്പ​റാ​യും മേ​ട്ര​നാ​യും എ​ട്ടു വ​ര്‍​ഷം ജോ​ലി ചെ​യ്തു. പ​ഠി​ക്കാ​നും പ​ഠി​പ്പി​ക്കാ​നു​മു​ള്ള ആ​ഗ്ര​ഹം വി​ട്ടു ക​ള​ഞ്ഞി​ല്ല. മ​നഃ​ശാ​സ്ത്ര​ത്തി​ല്‍ ഡി​പ്ലോ​മ എ​ടു​ത്തു. ആ ​സ​മ​യ​ത്താ​ണ് അ​ച്ഛ​ന്‍റെ ര​ണ്ടാം ഭാ​ര്യ​യ്ക്ക് വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ശു​ശ്രൂ​ഷി​ക്കാ​ന്‍ ആ​രു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ന​ന്ദ​വ​ല്ലി ആ ​ഉ​ത്ത​ര​വാ​ദി​ത്വം സ്വ​യ​മേ ഏ​റ്റെ​ടു​ത്തു.

ക​ട​മ​ക​ള്‍ നി​റ​വേ​റ്റി​യും കു​ടും​ബം നോ​ക്കി​യും ജീ​വി​ക്കാ​ന്‍ മ​റ​ന്നു പോ​യ​പ്പോ​ള്‍ ഒ​രു വി​വാ​ഹ​ത്തെ കു​റി​ച്ച് ചി​ന്തി​ച്ചി​രു​ന്നി​ല്ല. പ്രാ​യം ക​ണ​ക്കി​ടാ​തെ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യും കു​ട്ടി​ക​ളോ​ടൊ​പ്പം ന​ട​ന്നു നീ​ങ്ങി. ആ ​കാ​ല​യ​ള​വി​ല്‍ കു​ഞ്ഞു​ങ്ങ​ളു​ടെ മ​ന​സ് തൊ​ട്ട​റി​യു​വാ​നും അ​വ​ര്‍​ക്കു ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ അ​ര്‍​ഥ​പാ​ട​വ​ങ്ങ​ള്‍ പ​ക​ര്‍​ന്നു കൊ​ടു​ക്കു​വാ​നും ക​ഴി​ഞ്ഞു.

സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ഒ​തു​ങ്ങാ​തെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും കു​ട്ടി​ക​ള്‍​ക്കു ട്യൂ​ഷ​ന്‍ ന​ല്‍​കു​ക​യും അ​വ​രെ പ്രാ​പ്തി​യു​ള്ള​വ​രാ​ക്കി തീ​ര്‍​ക്കു​ക​യും ചെ​യ്തു. അ​വി​വാ​ഹി​ത​യാ​യ അ​മ്മാ​ളി​ന് സ്‌​നേ​ഹി​ക്കാ​ന്‍ നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ള്‍. കൊ​ല്ല​ത്തു സ​ഹോ​ദ​രി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ പാ​ട്ടി​യ​മ്മ മ​റ്റാ​ര്‍​ക്കും താ​ന്‍ ഒ​രു ഭാ​ര​മാ​യി മാ​റാ​ന്‍ പാ​ടി​ല്ല എ​ന്ന് നി​ര്‍​ബ​ന്ധ​മു​ള്ള​യാ​ളാ​യി​രു​ന്നു. ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ച് അ​ധ്വാ​നി​ച്ച് ജീ​വി​തം മു​ഴു​വ​നും സേ​വ​നം ചെ​യ്തി​ട്ടും ലൗ​കി​ക​മാ​യി താ​ന്‍ ഒ​ന്നും നേ​ടി​യി​ല്ലാ​യെ​ന്നു തി​രി​ച്ച​റി​ഞ്ഞു.

ഉ​ന്ന​ത കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച് ഒ​രു​പാ​ട് ബ​ന്ധു​ക്ക​ളും പ്രി​യ​പ്പെ​ട്ട​വ​രും ചു​റ്റി​നും ഉ​ണ്ടാ​യി​ട്ടും ഒ​റ്റ​പ്പെ​ട​ലി​ന്‍റെ അ​നു​ഭ​വം പാ​ട്ടി​യ​മ്മ​ക്കു ഒ​രു വെ​ല്ലു​വി​ളി ആ​യി​രു​ന്നു. ഒ​ടു​വി​ല്‍ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം 2009 ല്‍ ​വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഡോ. ​ഷാ​ഹി​ദാ ക​മാ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബ​ത്തി​ലേ​ക്ക്. അ​വി​ടെ അ​വ​രെ കാ​ത്തി​രു​ന്ന​ത് വ​ള​രെ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​ങ്ങ​ള്‍ ആ​യി​രു​ന്നു. ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും സേ​വ​ന​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പ്രി​യ​പ്പെ​ട്ട പാ​ട്ടി​യ​മ്മ​യാ​യി മാ​റാ​ന്‍ അ​ധി​കം താ​മ​സം വേ​ണ്ടി വ​ന്നി​ല്ല.
പു​ല​ര്‍​ച്ചെ എ​ഴു​ന്നേ​റ്റു ദീ​പം തെ​ളി​യി​ച്ച് ഗാ​ന്ധി​ഭ​വ​ന് പ്ര​കാ​ശം പ​ക​രു​ന്ന പാ​ട്ടി​യ​മ്മ ത​ന്‍റെ ചി​ട്ട​ക​ള്‍​ക്കും ജീ​വി​ത​ശൈ​ലി​ക​ള്‍​ക്കും ഒ​രി​ക്ക​ലും മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു. പാ​ട്ടി​യ​മ്മ എ​ന്ന് പ​റ​യു​മ്പോ​ള്‍ നൂ​റു നാ​വാ​ണ് എ​ല്ലാ​വ​ര്‍​ക്കും. ഗാ​ന്ധി​ഭ​വ​നി​ല്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് അ​ക്ഷ​രം ചൊ​ല്ലി കൊ​ടു​ക്കു​വാ​നും പ്രാ​ര്‍​ഥ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​വാ​നും സാ​മൂ​ഹി​ക​സാം​സ്‌​കാ​രി​ക ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നും പാ​ട്ടി​യ​മ്മ കാ​ണി​ച്ചി​രു​ന്ന ഉ​ത്സാ​ഹം ഗാ​ന്ധി​ഭ​വ​നി​ലെ​ത്തു​ന്ന അ​തി​ഥി​ക​ള്‍​ക്കു​പോ​ലും കൗ​തു​കം ഉ​ണ​ര്‍​ത്തു​ന്ന​താ​യി​രു​ന്നു.

പാ​ട്ടി​യ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2016 ലും 2021 ​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക ന​ല്‍​കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യം പാ​ട്ടി​യ​മ്മ​യും ഗാ​ന്ധി​ഭ​വ​നും ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു. പാ​ട്ടി​യ​മ്മ ഗാ​ന്ധി​ഭ​വ​നി​ല്‍ ഒ​തു​ങ്ങു​ന്ന ഒ​രു സെ​ലി​ബ്രി​റ്റി​യാ​യി​രു​ന്നി​ല്ല. സ്വ​കാ​ര്യ ചാ​ന​ല്‍ ന​ട​ത്തി​യ പ്രോ​ഗ്രാ​മി​ല്‍ മു​ഖ്യ​അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.