നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ സ്കൂ​ട്ട​റി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Saturday, September 25, 2021 11:46 PM IST
കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട പു​ത്തൂ​ർ മു​ക്കി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ പ്ര​വാ​സി മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ വെ​ൺ​മ​ണി പ്ളാ​വി​ള കി​ഴ​ക്ക​തി​ൽ കെ.​വി​ജ​യ​ൻ (49) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​ആ​യി​രു​ന്നു അ​പ​ക​ടം. ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്‌​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ ശ്രീ​ലേ​ഖ​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട​ക​വീ​ട്ടി​ലേ​ക്ക് പോ​വു​ന്ന​തി​നി​ടെ, റോ​ഡി​ലേ​ക്കി​റ​ക്കി നി​റു​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ സ്‌​കൂ​ട്ട​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മ​ണി​യോ​ടെ മ​രി​ച്ചു.

ഖ​ത്ത​റി​ൽ ഓ​ട്ടോ മൊ​ബൈ​ൽ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ​ൻ വീ​ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​ട​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ആ​ഴ്‌​ച​യി​ലൊ​രി​ക്ക​ൽ ഭാ​ര്യ​യു​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​കാ​റു​ണ്ടാ​യി​രു​ന്നു. ലോ​റി​യി​ൽ പാ​ർ​ക്കിം​ഗ് ലൈ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​രു​ട്ടാ​യ​തി​നാ​ൽ വി​ജ​യ​ൻ ലോ​റി ക​ണ്ടി​രി​ക്കാ​നി​ട​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് അ​നു​മാ​നം. ക​ഴി​ഞ്ഞ​യാ​ഴ്ച​യും ഇ​തേ സ്ഥ​ല​ത്ത് അ​പ​ക​ട​മു​ണ്ടാ​യി ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ ബു​ള്ള​റ്റ് ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​ന്ന് യു​വാ​വ് മ​രി​ച്ച​ത്. വി​ജ​യ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ക്ക​ൾ: അ​ർ​ജു​ൻ, അ​ശ്വി​ൻ.