കൊല്ലം: ഫാത്തിമാ മാതാ നാഷണല്‍ ഓട്ടോണമസ് കോളേജില്‍ ബിരുദ കോഴ്സുകളില്‍ പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്ക്കായു ള്ള സീറ്റുകളില്‍ എയ്ഡഡ് വിഭാഗത്തില്‍ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോളജി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, കൊമേഴ്സ് എന്നീ വിഷയങ്ങളിലും, സെല്‍ഫ് ഫിനാന്‍സ് വിഭാഗത്തില്‍ ഇംഗ്ലീഷ്, ബി.കോം കോഓപ്പറേഷന്‍, ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിഎ എന്നീ വിഷയങ്ങളിലും ഏതാനും ചില ഒഴിവുകള്‍ ഉണ്ട്.
ഫാത്തിമാ മാതാ നാഷണല്‍ ഓട്ടോണമസ് കോളേജില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എസ് സി, എസ്ടി വിദ്യാര്‍ഥികള്‍ ഇന്ന് രാവിലെ 10ന് അസല്‍ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്സിപ്പൽ് അറിയിച്ചു.
ജലസേചന സംവിധാനങ്ങള്‍ക്ക് സബ്സിഡി
കൊല്ലം: കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലര്‍ ഗുണഭോക്താക്കളാകാന്‍ കര്‍ഷകര്‍ക്ക് അവസരം. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ തുകയുടെ 80 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 70 ശതമാനവും നിബന്ധനകളോടെ ധനസഹായമായി ലഭിക്കും.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്‍-04742795434, ഇ മെയില്‍ aeeagriklm @yahoo.co.in