കോ​ടി​ക​ള്‍ ത​ട്ടി​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സ്
Saturday, September 25, 2021 12:36 AM IST
അ​ഞ്ച​ല്‍: 25 ല​ക്ഷം രൂ​പ ന​ല്‍​കി​യാ​ല്‍ കോ​ടി​ക​ളാ​യി തി​രി​കെ ന​ല്‍​കാം എ​ന്ന വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ല്‍ നി​ന്നു​മാ​യി കോ​ടി​ക​ള്‍ ത​ട്ടി​ച്ച കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സ് തീ​രു​മാ​നം.
നി​ല​വി​ല്‍ കേ​സി​ല്‍ ര​ണ്ടു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വാ​ദേ​ശി​നി ഷീ​ബ (42), നാ​വാ​യി​ക്കു​ളം സ്വാ​ദേ​ശി​യാ​യ അ​നീ​ഷ്‌ (35) എ​ന്നി​വ​രാ​ണ് ഏ​രൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കാ​സ​ര്‍​കോ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഷീ​ബ നി​ല​വി​ല്‍ താ​മ​സി​ക്കു​ന്ന​ത് ആ​ല​ഞ്ചേ​രി​യി​ല്‍ വാ​ട​ക വീ​ട്ടി​ലാ​ണ്.
ഏ​രൂ​ര്‍ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ലെ ഇ​വ​രു​ടെ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് ത​ട്ടി​പ്പ് തു​ക കൈ​മാ​റി​യി​രി​ക്കു​ന്ന​ത് എ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചു തു​ട​ങ്ങി.
തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​നും കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യി ഇ​പ്പോ​ള്‍ റി​മാ​ന്‍റി​ല്‍ ക​ഴി​യു​ന്ന ഷീ​ബ, അ​നീ​ഷ്‌ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. തു​ട​ര്‍​ന്ന് ആ​വ​ശ്യ​മെ​ങ്കി​ല്‍ കാ​സ​ര്‍​കോ​ട് ജി​ല്ല​യി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​ക്കും.
തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി ആ​ളു​ക​ളെ ഇ​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പി​ര​യാ​ക്കി എ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തു​കൊ​ണ്ട് ത​ന്നെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.
ഫാ​മു​ക​ള്‍, ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള​വ​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​രെ വ​ല​യി​ലാ​ക്കി​യാ​ണ് സം​ഘം പ​ണം ത​ട്ടി​യ​ത്. ന​ല്‍​കു​ന്ന തു​ക​യു​ടെ ഇ​ര​ട്ടി​യാ​യി തി​രി​കെ ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച ശേ​ഷം ല​ക്ഷ​ങ്ങ​ള്‍ ഷീ​ബ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ​ക്ക് നി​ക്ഷേ​പി​പ്പി​ക്കും.
പി​ന്നീ​ട് ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​ക്കു​ള്ളി​ല്‍ ഇ​ര​ട്ടി​യി​ല​ധി​കം തു​ക​യാ​യി മ​ട​ക്കി ന​ല്‍​കു​മെ​ന്ന് പ​റ​യു​ക​യും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഇ​തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പ്ര​ലോ​ഭി​പ്പി​ക്കും. പി​ന്നീ​ട് മു​ങ്ങു​ക​യു​മാ​ണ് പ്ര​തി​ക​ളു​ടെ രീ​തി. ഏ​രൂ​ര്‍ പോ​ലീ​സി​ല്‍ ര​ണ്ട് പ​രാ​തി​ക​ളാ​ണ് നി​ല​വി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.