ചെ​മ്മ​ന്തൂ​ർ-റെയി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ടി​ഞ്ഞത് നന്നാക്കാൻ ന​ട​പ​ടി​യി​ല്ല
Saturday, September 25, 2021 12:36 AM IST
പു​ന​ലൂ​ർ : ചെ​മ്മ​ന്തൂ​ർ- റെയി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ഫാ​ത്തി​മ സ്കൂ​ളി​ന് സ​മീ​പം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ടി​ഞ്ഞു താ​ഴ്ന്നി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന പാ​ത​യാ​ണി​ത്.
ഒ​രു വാ​ഹ​ന​ത്തി​നു ക​ഷ്ടി​ച്ച് പോ​കാ​ൻ ക​ഴി​യു​ന്ന​ത്ര വീ​തി മാ​ത്ര​മു​ള്ള റോ​ഡി​ലെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ​ത് വ​ൻ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ൽ ആ​റു അ​ടി​യോ​ളം താ​ഴ്ച​യി​ൽ താ​ഴെ​യു​ള്ള തോ​ട്ടി​ലേ​ക്കാ​കും പ​തി​ക്കു​ക. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ വെ​ളി​ച്ച​മി​ല്ലാ​ത്ത​തും അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.
മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഇ​വി​ടെ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. എ​ന്നാ​ൽ ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും അ​ധി​കാ​രി​ക​ൾ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല എ​ന്നാ​ണ് പ​രാ​തി. മാ​ത്ര​മ​ല്ല റോ​ഡി​ന്‍റെ വ​ശം പു​ന​ർ​നി​ർ​മി​ക്കാ​ൻ ഒ​രു അ​പ​ക​ടം നി​മി​ത്ത​മാ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ധി​കാ​രി​ക​ളെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. എ​ത്ര​യും വേ​ഗം റോ​ഡി​ന്‍റെ വ​ശം കെ​ട്ടി​പ്പൊ​ക്കു​ക​യും പാ​ത​യി​ൽ കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.