പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കമായി
Saturday, September 25, 2021 12:36 AM IST
കു​ണ്ട​റ : പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​ഭാ​ഗ​വും വ​നി​താ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യാ​യ മ​ഹി​ളാ കി​സാ​ൻ സ്വാ​ശ​ക്തീ ക​ര​ൺ പ​രി​യോ​ജ​ന കൊ​ല്ലം സൗ​ത്ത് ഫെ​ഡ​റേ​ഷ​നും ചേ​ർ​ന്ന് പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ര​ണ്ടാം വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര നി​ർ​വഹി​ച്ചു.
ക​മ്പോ​സ്റ്റ് പി​റ്റ്, സോ​ക്ക്പി​റ്റ്, കി​ണ​ർ റീ ​ചാ​ർ​ജിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ടാം വാ​ർ​ഡ് പട​പ്പ​ക്ക​ര യി​ൽ മാ​ത്രം 4 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്നത്. ​സി​ഇ​ഒ അ​ജി എ​ബ്ര​ഹാം, സി​ന്ധു. ആ​ർ, വ​ത്സ ഗോ​ഡ്വി​ൻ, ബി​ന്നി, ജ​യ​സു​ധ, മേ​ഴ്സി എ​ന്നി​വ​ർ നേ​തൃ​ത്വം നൽ​കി.