എ​ഴു​കോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി
Saturday, September 25, 2021 12:33 AM IST
കൊ​ട്ടാ​ര​ക്ക​ര: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു ലം​ഘി​ച്ച് വി​മു​ക്ത​ഭ​ട​നെ​യും കു​ടും​ബ​ത്തെ​യും രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് അ​റ​സ്റ്റു ചെ​യ്യാ​ൻ ശ്ര​മി​ച്ച എ​ഴു​കോ​ൺ എ​സ്എ​ച്ച്​ഒ ശി​വ പ്ര​കാ​ശി​നെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ഴു​കോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
എ​ഴു​കോ​ൺ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം പോ​ലീ​സ് ബാ​രി​ക്കേ​ട് വെ​ച്ച് ത​ട​ഞ്ഞു.​ തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഴു​കോ​ൺ എ​സ്എ​ച്ച്​ഒ മു​ൻ പി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പ്ര​ശ്ന​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എമ്മിനു ​വി​ടു​പ​ണി ചെ​യ്യു​ന്ന​തു കൊ​ണ്ടാ​ണ് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത്.​ ഈ വി​ഷ​യം കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി​യെ​യും സൈ​നീ​ക​ക്ഷേ​മ വ​കു​പ്പി​നെ​യും ധ​രി​പ്പി​ക്കു​മെ​ന്ന് സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. വ​യ​ക്ക​ൽ സോ​മ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.