പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ
Saturday, September 25, 2021 12:33 AM IST
കൊല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അതിഥി തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. വെ​സ്റ്റ് ബം​ഗാ​ൾ ജ​ൽ​പാ​ൽ​ഗു​രി ബി​ർ​പാ​റാ ബി​ർ​ബി​ത്ത് എ​ന്ന സ്ഥ​ല​ത്ത് ഇ​ന്ദ്ര​ബ​ഹാ​ദൂ​ർ പ്ര​ധാ​ൻ പ്ര​ധം പ്ര​ദാ​ൻ (19) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ൾ 2017 മു​ത​ൽ വെ​സ്റ്റ് ബം​ഗാ​ളി​ൽ ഒ​രു​മി​ച്ച് താ​മ​സി​ച്ച് വ​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈയിൽ പ്ര​തി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി കൊ​ല്ലം ന​ഗ​ര​ത്തി​ൽ താ​മ​സി​ച്ച് വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യേ​യും കൂ​ട്ടി കൊ​ണ്ട് വ​ന്ന് ന​ഗ​ര​ത്തി​ൽ ഒ​രു​മി​ച്ച് താ​മ​സി​ച്ചു. ഗ​ർ​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം എ​സ്​എ​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലാ​യെ​ന്ന് എ​സ്എ​റ്റി ആ​ശു​പ​ത്രി​യി​ൽ നി​ന്നും അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കൊ​ല്ലം വ​നി​താ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മാ​ത​വി​നെ ബം​ഗാ​ളി​ൽ നി​ന്നും എ​ത്തി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ഏ​ൽ​പ്പി​ച്ച​തി​ന് ശേ​ഷം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ റ്റി. നാ​രാ​യ​ണ​ൻ ഇ​ട​പെ​ട്ടാ​ണ് മാ​താ​വി​നെ പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കൊ​ല്ലം അ​സി​സ്റ്റ​ൻ ക​മ്മീ​ഷ​ണ​ർ ജി.​ഡി വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ഈ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​തീ​ഷ്, വ​നി​ത പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്‌​​ഐ പു​ഷ്പ​ല​ത, എ​സ്‌​​സി​പി​ഓ​മാ​രാ​യ ര​മ, അ​നി​ത, മി​നി എ​ന്ന​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻഡ് ചെ​യ്തു.