ജി​ല്ലാ​ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല; ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്നി​ല്ല
Saturday, September 25, 2021 12:33 AM IST
കു​ള​ത്തൂ​പ്പു​ഴ: മ​ല​യോ​ര ഹൈ​വേ​യോ​ട് ചേ​ര്‍​ന്നു പാ​ത​യോ​ര​ത്ത് ഉ​ണ​ങ്ങി നി​ല്‍​ക്കു​ന്ന വ​ന്‍​മ​രം മു​റി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ​ക​ള​ക്ട​ര്‍​ക്ക് അ​ട​ക്കം പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല.
കു​ള​ത്തൂ​പ്പു​ഴ - മ​ട​ത്ത​റ പാ​ത​യി​ല്‍ ക​ണ്ട​ന്‍​ചി​റ​ക്ക് സ​മീ​പ​ത്താ​ണ് വൈ​ദ്യു​തി ലൈ​നു​ക​ള്‍​ക്ക​ട​ക്കം ഭീ​ഷ​ണി ഉ​യ​ര്‍​ത്തി ശി​ഖ​ര​ങ്ങ​ളോ​ടു​കൂ​ടി​യ ഉ​ണ​ങ്ങി​യ മ​രം നി​ല്‍​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ള്ള പ്ര​ദേ​ശ​ത്ത് ചു​വ​ട് ദ്ര​വി​ച്ച് നി​ല്‍​ക്കു​ന്ന മ​രം ഏ​തു നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. ഇ​തു സം​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വി​ഭാ​ഗ​ത്തി​നും ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും സ​മീ​പ വാ​സി​ക​ള്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​നി​യും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.