മ​ത്സ്യ വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി റി​മാ​ൻഡി​ൽ
Saturday, September 25, 2021 12:33 AM IST
കൊ​ല്ലം: ഇ​ര​വി​പു​ര​ത്ത് മ​ത്സ്യ വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി റി​മാ​ൻഡി​ലാ​യി. ഇ​ര​വി​പു​രം താ​ന്നി ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ൽ അ​നി​ൽ (38) ആ​ണ് റി​മാ​ന്‍റി​ലാ​യ​ത്. ഇ​ര​വി​പു​രം തെ​ക്കും​ഭാ​ഗം ആ​ദി​ച്ച​മ​ണ്‍​തോ​പ്പ് ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ൽ രാ​ജൂ ഭ​വ​നി​ൽ രാ​ജൂ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് റി​മാൻഡി​ലാ​യ​ത്.
രാ​ജു​വി​ന്‍റെ ബ​ന്ധു​വാ​യ യു​വാ​വി​ന് മ​ത്സ്യ​വ്യാ​പാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പെ​ട്ടി ന​ൽ​കി​യ​ത് തി​രി​ച്ച് കൊ​ടു​ത്ത​ത് മാ​റി പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും അ​വ​ർ രാ​ജു​വി​നെ സ്കൂ​ട്ട​റി​ൽ നി​ന്നും ത​ള​ളി​യി​ടു​ക​യും ചെ​യ്തു. സ്കൂ​ട്ട​റി​ന് പ​റ്റി​യ കേ​ടു​പാ​ട് ശ​രി​യാ​ക്കി ന​ൽ​കാ​ൻ ഇ​വ​രോ​ട് രാ​ജൂ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഈ ​വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് വീ​ട്ടി​ലെ​ത്തി രാ​ജു​വി​ന്‍റെ ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും രാ​ജു​വി​നേ​യും ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ രാ​ജു​വി​നെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും കൊ​ണ്ട ുപോ​യെ​ങ്കി​ലും രാ​ജൂ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സു​നി​ൽ, വി​പി​ൻ, ജെ​യ്സ​ണ്‍, റെ​നി​ൽ, റോ​ണ്‍​സി​ലി എ​ന്നി​വ​ർ മു​ൻ​പ് പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​ന് പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​ര​വേ ഇ​യാ​ൾ കൊ​ല്ലം ജു​ഡി​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ന്പാ​കെ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് കേ​സി​ന്‍റെ അ​ന്വേ​ഷ​ണോ​ദ്ദ്യോ​ഗ​സ്ഥ​നാ​യ ഇ​ര​വി​പു​രം ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ.​വി​വി കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ റി​മാ​ൻഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.