ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു​പേ​ർ മ​രി​ച്ചു; 6 പേ​ർ​ക്ക് പ​രി​ക്ക്
Friday, September 24, 2021 11:35 PM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ഉ​മ​യ​ന​ല്ലൂ​രി​ൽ ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. കാ​റി​ലും ആം​ബു​ല​ൻ​സി​ലു​മു​ണ്ടാ​യി​രു​ന്ന ആ​റു​പേ​രെ പ​രി​ക്കു​ക​ളോ​ടെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ണ്ണൂ​ർ മാ​മ്പ്ര എ​ക്ക​ൽ കു​നി​ഞ്ഞി വ​ള​പ്പി​ൽ ഹൗ​സി​ൽ മ​ജി​ദി​ന്‍റെ മ​ക​ൻ അ​ജ്മ​ൽ (23), തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം ആ​ശു​പ​ത്രി റോ​ഡി​ൽ ഗു​ൽ​സ​ർ​ഗ് ഹൗ​സി​ൽ അ​സ​നാ​രു പി​ള്ള​യു​ടെ മ​ക​ൻ നൗ​ഷാ​ദ് (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി സു​ജി​ത് (26), ക​ണ്ണൂ​ർ സ്വ​ദേ​ശി ഷാ​ജി​ത് (34), ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​ത്തി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ നാ​ജ (20), മാ​താ​വ് ജാ​സ്മി​ൻ, പി​താ​വ് നി​ഹാ​സ് മു​ഹ​മ്മ​ദ്, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് ഷാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് സ്വ​കാ​ര്യ ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി 11 ഓ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഉ​മ​യ​ന​ല്ലൂ​ർ ക​ട​മ്പാ​ട്ടു മു​ക്കി​ലാ​ണ് എ​തി​രെ വ​രി​ക​യാ​യി​രു​ന്ന കാ​റും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ നാ​ജ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൊ​ട്ടി​യ​ത്തെ ആ​ർ​ദ്ര സൊ​സൈ​റ്റി​യു​ടെ​താ​ണ് ആം​ബു​ല​ൻ​സ്. കാ​ർ യാ​ത്ര​ക്കാ​ർ ക​ണ്ണൂ​രി​ൽ നി​ന്നും വി​ഴി​ഞ്ഞ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് സു​ഹൃ​ത്തു​ക്ക​ളും ഗ​ൾ​ഫി​ൽ ഒ​ന്നി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​രാ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്താ​ണ് ഇ​വ​ർ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. ക​ണ്ണൂ​രി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ട്ടി​ൽ പോ​യ ശേ​ഷം വി​ഴി​ഞ്ഞ​ത്ത് നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ൻ ത​ന്നെ ഇ​വ​രെ മേ​വ​റ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​ജ്മ​ലും നൗ​ഷാ​ദും മ​രി​ച്ച​ത്. കൊ​ട്ടി​യം പോ​ലീ​സ് കേ​സെ​ടു​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.