കേ​ന്ദ്ര​ന​യ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന്
Thursday, September 23, 2021 11:39 PM IST
കൊ​ട്ടാ​ര​ക്ക​ര : കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര​ന​യ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ സ​ജ്ജ​രാ​ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ. സ​ഹ​ക​ര​ണ മേ​ഖ​ല​യെ സം​ര​ക്ഷി​ച്ച് വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്താ​ൻ ജീ​വ​ന​ക്കാ​ർ​ക്കു ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം കൊ​ട്ടാ​ര​ക്ക​ര സൗ​പ​ര്‍​ണി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​സ​മി​തി​യു​ടെ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​വും ജീ​വ​ന​ക്കാ​രു​ടെ സ​ത്യ​സ​ന്ധ​ത​യു​മാ​ണ് സ​ഹ​കാ​രി​ക​ള്‍​ക്ക് ആ ​സ്ഥാ​പ​ന​ത്തോ​ടു​ള്ള മ​തി​പ്പു വ​ർ​ധി​പ്പി​ക്കു​ന്ന​ത്.
സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി ​രാ​ജേ​ന്ദ്ര​ന്‍ യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ഉ​പ​ഹാ​രം ന​ല്കി. യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ് .ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മി​ക​ച്ച സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ ല​ഭി​ച്ച എ​ന്‍​എ​സ് ആ​ശു​പ​ത്രി​ക്കും, ക​ട​യ്ക്ക​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു​മു​ള്ള ഉ​പ​ഹാ​രം സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​തു​ള​സീ​ധ​ര​ക്കു​റു​പ്പ് വി​ത​ര​ണം ചെ​യ്തു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി.​കെ ജോ​ണ്‍​സ​ണ്‍, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വി. ​ര​വീ​ന്ദ്ര​ന്‍​നാ​യ​ര്‍, ജി. ​സു​ന്ദ​രേ​ശ​ന്‍, യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. റ്റി .​ജെ​യ്സ​ണ്‍, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ. ​ബി. ജ​യ​പ്ര​കാ​ശ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സു​കു ഇ​ട്ടി​യേ​ശ​ന്‍, അ​നി​ല്‍​കു​മാ​ര്‍, സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​സ്.​ആ​ര്‍ ര​മേ​ശ്, ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എം. ​ബാ​ബു, സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ സി. ​മു​കേ​ഷ്, സെ​ക്ര​ട്ട​റി ജി .​രാ​ജു, യൂ​ണി​യ​ന്‍ ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​ദി​നേ​ശ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​ഷൈ​ല​ജാ​കു​മാ​രി (പ്ര​സി​ഡ​ന്‍റ്), എം.​എ​സ്.​ശ്രീ​കു​മാ​ർ (സെ​ക്ര​ട്ട​റി), പി.​ഷി​ബു (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.