അ​ടു​പ്പ് കൂ​ട്ടി സ​മ​രം ന​ട​ത്തി
Thursday, September 23, 2021 11:39 PM IST
പ​ത്ത​നാ​പു​രം:​ ഇ​ന്ധ​ന, പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ഫ്ര​ണ്ട്(​എം) പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​പ്പ് കൂ​ട്ടി സ​മ​രം ന​ട​ത്തി.​
പ​ത്ത​നാ​പു​രം ന​ടു​ക്കു​ന്ന് പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന ധ​ർ​ണ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ക​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സ​ബ്സി​ഡി ഒ​ഴി​വാ​ക്കി​യും പാ​ച​ക​വാ​ത​ക വി​ല കു​ത്ത​നെ ഉ​യ​ർ​ത്തി​യും ജ​ന​ങ്ങ​ളെ ന​രേ​ന്ദ്ര​മോ​ദി വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് ബെ​ന്നി ക​ക്കാ​ട് പ​റ​ഞ്ഞു.​
യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് വി​ള​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ന​റ്റ് കെ ​വൈ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ത്തി.​ പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ങ്കോ​ട് ഷാ​ജ​ഹാ​ൻ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​രാ​ഗ് കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് കാ​സിം, നാ​ദി​ർ​ഷ എ​ന്നി​വ​ർ പ്രസംഗി​ച്ചു.

ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി

ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി.​ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ 15-ന് ​ന​ട​ത്തി​യ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ആ​ശാ വ​ർ​ക്ക​റെ പൊ​തു ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും മു​ന്നി​ൽ വ​ച്ച് അ​ധി​ക്ഷേ​പി​ച്ച​തി​നെ​തി​രെ​യാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് പ​രാ​തി ന​ല്കി​യി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ആ​ശാ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ആ​ശാ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സു​ജാ​ത ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​ത്ര, നി​കു​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.