ബൈ​ക്ക് മോ​ഷ്ടി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പതിനേഴുകാരൻ പിടിയിൽ
Thursday, September 23, 2021 11:39 PM IST
പു​ന​ലൂ​ർ: കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പതിനേഴുകാരൻ പി​ടി​യി​ൽ.
പു​ന​ലൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ര​ഞ്ജി​ത്തി​ന്‍റെ ബൈ​ക്ക് നാ​ലു ദി​വ​സം മു​മ്പാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​ബൈ​ക്കു​മാ​യി പ​തി​നേ​ഴു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ലേ​യ്ക്കു ക​ട​ക്കാ​ൻ ശ്ര​മി​യ്ക്കു​ന്ന​തി​നി​ടെ തെ​ന്മ​ല പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യു​ണ്ടെ​ന്ന​റി​ഞ്ഞ​തി​നാ​ൽ ബൈ​ക്ക് പ​തി​നാ​ലാം മൈ​ൽ എ​ന്ന സ്ഥ​ല​ത്ത് ഒ​രു വീ​ടി​നു സ​മീ​പം ഒ​തു​ക്കി വ​ച്ചു.
ഇ​തു ക​ഴി​ഞ്ഞ് ഇ​യാ​ൾ ബൈ​ക്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ അ​റി​യി​യ്ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നി​ര​വ​ധി വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.