ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇറ​ക്കി​യെ​ങ്കി​ലും ജൂ​വ​ല​റി ഉ​ട​മ​യെ കണ്ടെത്തിയി​ല്ല
Thursday, September 23, 2021 11:39 PM IST
പു​ന​ലൂ​ർ : പു​ന​ലൂ​രി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ളു​മാ​യി മു​ങ്ങി​യ ജൂ​വ​ല​റി ഉ​ട​മ​യെ ക​ണ്ടെ​ത്താ​ൻ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
പ​ല​രി​ൽ നി​ന്നും സ്വീ​ക​രി​ച്ച ല​ക്ഷ​ങ്ങ​ളു​മാ​യി മു​ങ്ങി​യ ജൂ​വ​ല​റി ഉ​ട​മ​യെ സം​ബ​ന്ധി​ച്ച് യാ​തൊ​രു വി​വ​ര​വു​മി​ല്ല. പു​ന​ലൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ലെ പ​വി​ത്രം ജൂ​വ​ല​റി ഉ​ട​മ പു​ന​ലൂ​ർ ടൗ​ൺ സ്വ​ദേ​ശി സാ​മു​വേ​ൽ എ​ന്ന സാ​ബു​വി​നെ ക​ണ്ടെ​ത്താ​നാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.
ച​തി, വ​ഞ്ച​ന, നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി മു​ന്ന് കേ​സാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് ചാ​ർ​ജ് ചെ​യ്തി​ട്ടു​ള്ള​ത്. മൂ​ന്നു മാ​സം മു​മ്പാ​ണ് ജു​വ​ല​റി പൂ​ട്ടി ഉ​ട​മ മു​ങ്ങി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ നാ​ട്ടു​കാ​രാ​യ പ​ല​ര​ട​ക്കം പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം പ​ല​യി​ട​ത്തും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സാ​ബു​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
കൂ​ടി​യ പ​ലി​ശ​ക്കും സ്വ​ർ​ണ ചി​ട്ടി ഇ​ന​ത്തി​ലും പ​ല​രി​ൽ നി​ന്നും വ​ൻ​തു​ക കൈ​ക്ക​ലാ​ക്കി​യി​ട്ടു​ണ്ട്. മ​ക്ക​ളു​ടെ വി​വാ​ഹം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ട് പ​ണം ന​ൽ​കി​യ വീ​ട്ട​മ്മ​മാ​ർ, പ​ട്ട​ണ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ, പെ​ൻ​ഷ​ൻ​കാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. സ്വ​ർ​ണ ചി​ട്ടി, നി​ക്ഷേ​പം എ​ന്നീ ഇ​ന​ങ്ങ​ളി​ലും പ​ണം ന​ൽ​കി യി​രു​ന്നു.
ഇ​രു​പ​തോ​ളം ആ​ളു​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 20 ല​ക്ഷം രൂ​പ വ​രെ ഇ​വി​ടെ പ​ലി​ശ​ക്ക് പ​ണം ന​ൽ​കി​യ​വ​രു​ണ്ട്. ബ്ലേ​ഡ് ക​മ്പ​നി​ക​ൾ ന​ൽ​കു​ന്ന​തി​നെ​ക്കാ​ൻ കൂ​ടി​യ പ​ലി​ശ​യി​ലാ​ണ് നാ​ട്ടു​കാ​രി​ൽ നി​ന്നും വ​ൻ​തു​ക​ക​ൾ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചി​രു​ന്ന​ത്. നി​ക്ഷേ​പം കൂ​ടാ​തെ കു​റേ​ശേ പ​ണം അ​ട​ച്ച് നി​ശ്ചി​ത കാ​ല​മെ​ത്തു​മ്പോ​ൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ൽ സ്വ​ർ​ണ​ചി​ട്ടി​യും ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റുുു പ​ദ്ധ​തി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.
ഈ ​ഇ​ന​ത്തി​ലും നി​ര​വ​ധി​യാ​ളു​ക​ളു​ടെ ചെ​റു​തും വ​ലു​തു​മാ​യ തു​ക ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​റി​യു​ന്നു. കൂ​ടാ​തെ വ​ലി​യ പ​ലി​ശ പ്ര​തീ​ക്ഷി​ച്ച് വ​ൻ​തു​ക ന​ൽ​കി​യി​ട്ടു​ള്ള പ​ല​രും നാ​ണ​ക്കേ​ട് ഓ​ർ​ത്ത് പ​രാ​തി​യു​മാ​യ രം​ഗ​ത്ത് വ​ന്നി​ട്ടി​ല്ല.
റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം പ​ഴ​യ സ്വ​ർ​ണാ​ഭ​ര​ണ​വും വി​ദേ​ശ ക​റ​ൻ​സി​യും കൈ​മാ​റ്റം ന​ട​ത്തു​ന്ന ക​ട​യാ​യി​രു​ന്നു സാ​ബു​വി​ന് തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ർ​ജി​ച്ച ശേ​ഷം പി​ന്നീ​ട് ജൂ​വ​ല​റി ആ​രം​ഭി​ച്ചു. ഈ ​ജൂ​വ​ല​റി വി​പു​ലീ​ക​രി​ച്ച് പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച​ത്. ക​ട പൂ​ട്ടൂ​ന്ന​തി​ന് മു​മ്പ് ഇ​വി​ടു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ സ്വ​ർ​ണ​വും ഇ​വി​ടെ നി​ന്നും മാ​റ്റി​യി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.