നെ​ടു​വ​ത്തൂ​രി​ൽ സിപിഐയി​ൽ വീ​ണ്ടും ഭി​ന്ന​ത: ഒ​രു വി​ഭാ​ഗം സിപിഎമ്മിലേ​ക്ക്
Thursday, September 23, 2021 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: ജി​ല്ല​യി​ൽ സിപിഐ​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന നെ​ടു​വ​ത്തൂ​രി​ൽ പാ​ർ​ട്ടി​യി​ലെ ഭി​ന്ന​ത രൂ​ക്ഷ​മാ​യി. ഒ​രു വി​ഭാ​ഗം സി​പിഎമ്മിലേ​ക്കെ​ന്നാ​ണ് സൂ​ച​ന​ക​ൾ.
പ​ഞ്ചാ​യ​ത്തം​ഗ​മു​ൾ​പ്പെ​ടെ ഒ​ൻ​പ​ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​ണ് ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​നെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ചി​ട്ടു​ള്ള​ത്. ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ന്‍റെ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​തി​ത്വ​വും തു​റ​ന്നു പ​റ​ഞ്ഞു കൊ​ണ്ടാ​ണ് ഇ​വ​ർ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ പാ​ർ​ട്ടി ഭ​രി​ക്കു​ന്ന നെ​ടു​വ​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ വ​ൻ ക്ര​മ​ക്കേ​ടു​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.​
അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ജീ​വ​ന​ക്കാ​രെ മാ​ന​സിക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ജോ​ലി​യി​ൽ നി​ന്നു വ​രെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു വ​രു​ന്നു. ജീ​വ​ന​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​തം ല​ഭി​ക്കു​ന്ന ആ​നു​കു​ല്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​സി​ഡന്‍റ് വി​ഹി​തം കൈ​പ്പ​റ്റി വ​രു​ന്ന​താ​യും പ​രാ​തി​ക​ളു​ണ്ട്.​ അ​ടു​ത്തി​ടെ നീ​തി സ്റ്റോ​റി​ൽ ബ​ന്ധു നി​യ​മ​നം ന​ട​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.
പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി കൂ​ടു​ക​യോ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ക്കെ​ടു​ക്കു​ക​യോ ചെ​യ്യാ​റി​ല്ല. മൂ​ന്നു പേ​ര​ട​ങ്ങി​യ ഒ​രു കോ​ക്ക​സാ​ണ് ഇ​വി​ടെ പാ​ർ​ട്ടി​യെ ത​ക​ർ​ത്തു കൊ​ണ്ടി​രു​ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ത വി​ഭാ​ഗം പ​റ​യു​ന്ന​ത്. സാ​മ്പ​ത്തി​ക ലാ​ഭം മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.
ഈ ​വി​ഷ​യ​ങ്ങ​ൾ പ​ല ത​വ​ണ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ​
സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് നേ​രി​ട്ടു പ​രാ​തി ന​ൽ​കാ​നാ​ണ് വി​മ​ത​രു​ടെ നീ​ക്കം. പ​ഞ്ചാ​യ​ത്തം​ഗ​വും ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ എ​സ്.​ത്യാ​ഗ​രാ​ജ​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും മു​ൻ പ​ഞ്ചാ​യ​ത്ത ഗ​വു​മാ​യ ബി.​ഷാ​ജി എ​ന്നി​വ​രാ​ണ് വി​മ​ത നീ​ക്ക​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
വി​മ​ത ശ​ബ്ദ​മു​യ​ർ​ത്തി​യ​വ​ർ സിപി​എം നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി വ​രു​ന്ന​താ​യാ​ണ് വി​വ​രം. പോ​കു​മ്പോ​ൾ പ​ര​മാ​വ​ധി പേ​രെ കൂ​ടെ​ക്കൂ​ട്ടു​ടു​വാ​നാ​ണ് ശ്ര​മം. ഒ​രു വ​ർ​ഷം മു​ൻ​പ് ഇ​വി​ടെ സിപിഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​മു​ൾ​പ്പെ​ടെ 120 തി​ല​ധി പേ​ർ സിപിഐ വി​ട്ട് സിപിഎമ്മിൽ ​ചേ​ർ​ന്നി​രു​ന്നു.