ഫാ​ത്തി​മ കോ​ളേ​ജി​ൽ ത്രി​ദി​ന ദേ​ശീ​യ​വെ​ബി​നാ​ർ ആ​രം​ഭി​ച്ചു
Thursday, September 23, 2021 11:02 PM IST
കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജ് മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ന്‍റേയും കേ​ര​ള ഫോ​ക് ലോ​ർ​അ​ക്കാ​ദ​മി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം -സം​സ്കാ​രി​ക​മു​ദ്ര​ക​ളു​ടെ ഭൂ​പ​ടം എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന​ദേ​ശീ​യ​വെ ബി​നാ​ർ ആ​രം​ഭി​ച്ചു. ഫോ​ക് ലോ​ർ അ​ക്കാ​ഡ​മി സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​പ​ദ്മ​നാ​ഭ​ൻ കാ​വു​മ്പാ​യി വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ന​ടു​വ​ട്ടം ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ കോ​ളേ​ജ് പ്രോ ​മാ​നേ​ജ​ർ റ​വ. ഡോ. ​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. ആ​ർ. ഷെ​ല്ലി, വ​കു​പ്പ് മേ​ധാ​വി ഡോ. ​പെ​ട്രീ​ഷ്യ ജോ​ൺ, സെ​മി​നാ​ർ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​സ്. വി. ​സു​ധീ​ഷ് സാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വ​രും ദി​ന​ങ്ങ​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ള്ള പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.​ വെ​ബി​നാ​ർ 24ന് ​സ​മാ​പി​ക്കും.

ആ​ന്പാ​ടി പി.​ശ​ങ്ക​ര​പി​ള്ള
ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷം

കൊ​ല്ലം: ആ​ന്പാ​ടി ക​ലാ​പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ന്പാ​ടി പി.ശ​ങ്ക​ര​പി​ള്ള​യു​ടെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്നു.
നാ​ളെ രാ​വി​ലെ 10ന് ​ആ​ന്പാ​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു നി​ർ​വ​ഹി​ക്കും. കെ.​എ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.