കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി റോ​സ് ദി​നാ​ച​ര​ണം
Wednesday, September 22, 2021 11:41 PM IST
പ​ത്ത​നാ​പു​രം: എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കാ​ൻ​സ​ർ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് സ്നേ​ഹ​ത്തി​ന്‍റേ​യും അ​ടു​പ്പ​ത്തി​ന്‍റേ​യും സൂ​ച​ക​മാ​യി റോ​സ് ദി​ന​ത്തി​ൽ റോ​സാ പൂ​വ് ന​ൽ​കി റോ​സ് ദി​നം ആ​ച​രി​ച്ചു. കാ​ൻ​സ​ർ രോ​ഗ​ത്തെ കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് റോ​സ് ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്.
കാ​ൻ​സ​ർ എ​ന്ന അ​സു​ഖ​ത്തെ പേ​ടി​യോ​ടെ​യാ​ണ് പ​ല​രും കാ​ണു​ന്ന​ത്. എ​ന്നാ​ൽ പ്രാ​രം​ഭ​ദ​ശ​യി​ൽ ക​ണ്ടെ​ത്തി​യാ​ൽ ചി​കി​ൽ​സി​ച്ച് ഭേ​ദ​മാ​ക്കാ​വു​ന്ന രോ​ഗ​മാ​ണ് ഇ​തെ​ന്നു​മു​ള്ള ബോ​ധ്യം ആ​ളു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ഈ ​ദി​നം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കാ​ൻ​സ​റി​നെ​തി​രേ ഓ​രോ ദി​വ​സ​വും പു​ത്ത​ൻ ഉ​ണ​ർ​വോ​ടെ പോ​രാ​ടാ​നാ​ക​ട്ടെ എ​ന്ന പ്ര​ത്യാ​ശ​യാ​ണ് റോ​സ് ദി​ന​ത്തി​ൽ പ​ങ്കു​വെ​യ്ക്കു​ന്ന​ത്.
ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഡി ​പ്രേം​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന റോ​സ് ദി​നാ​ച​ര​ണം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ ബോ​സ് തോ​മ​സ്, വി​ൽ​സ​ൺ യൂ​നു​സ്, ആ​ഷി​ഖ് സ​ലീം, ഷി​നു​കു​മാ​ർ ക​ട​ശേ​രി, ലി​ജി, കൊ​ച്ചു പൊ​ടി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.