എം​എ മ​ല​യാ​ളം പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് : അ​ഭി​രാ​മി​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
Wednesday, September 22, 2021 11:41 PM IST
അ​ഞ്ച​ല്‍ : കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം​എ മ​ല​യാ​ളം പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്കോ​ടെ അ​ഡ്മി​ഷ​ന്‍ നേ​ടി​യ കു​ള​ത്തു​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി സ്വ​ദേ​ശി​നി അ​ഭി​രാ​മി​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം.
എ​സ്എ​ഫ്ഐ അ​ഞ്ച​ല്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഭി​രാ​മി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും പു​ര​സ്കാ​രം ന​ല്‍​കു​ക​യും ചെ​യ്തു. അ​ഭി​ന​ന്ദ​ന​വും സ​മ്മാ​ന​ങ്ങ​ളു​മെ​ല്ലാം അ​ഭി​രാ​മി​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് സ്വ​ന്ത​മാ​ണ് എ​ന്നും ഇ​ല്ലാ​യ്മ​യു​ടെ ന​ടു​വി​ലും മ​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ ഇ​വ​ര്‍ കാ​ണി​ച്ച ആ​ത്മാ​ര്‍​ഥ​ത​യും മ​നോ​ബ​ല​വു​മാ​ണ് അ​ഭി​രാ​മി​യു​ടെ ഉ​ന്ന​ത വി​ജ​യ​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നും അ​ഭി​രാ​മി​യു​ടെ വീ​ട്ടി​ല്‍ ഏ​ത്തി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച്‌ സി​പി​എം അ​ഞ്ച​ല്‍ ഏ​രി​യ സെ​ക്ര​ട്ട​റി ഡി ​വി​ശ്വ​സേ​ന​ന്‍ പ​റ​ഞ്ഞു.
ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​സ് ഗോ​പ​കു​മാ​ര്‍, ഡി​വൈ​എ​ഫ്ഐ അ​ഞ്ച​ല്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​ജാ​സ്, പ്ര​സി​ഡ​ന്‍റ് ഹ​രി​രാ​ജ്, എ​സ്എ​ഫ്ഐ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ന​സ് ലിം, ​ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലി, ഏ​രി​യ ക​മ്മി​റ്റി അം​ഗം ആ​ദ​ർ​ശ്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി രാ​ജ്‌​കു​മാ​ർ എ​ന്നി​വ​രും അ​ഭി​രാ​മി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു. എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം, മേ​ഖ​ല നേ​തൃ​ത്വ​വും അ​ഭി​രാ​മി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ച്ച് വീ​ട്ടി​ല്‍ എ​ത്തി. കു​ള​ത്തു​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി കു​മാ​ര്‍ ഭ​വ​നി​ല്‍ കു​മാ​ര്‍ -ഷീ​ജ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു​മ​ക്ക​ളി​ല്‍ ഇ​ള​യ മ​ക​ളാ​ണ് അ​ഭി​രാ​മി എ​ന്ന അ​മ്മു.