ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി
Wednesday, September 22, 2021 11:41 PM IST
കൊല്ലം: ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ക​രു​നാ​ഗ​പ്പ​ള​ളി ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റെ ഓ​ട്ടം വി​ളി​ച്ച് കൊ​ണ്ട ് പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി.
ക​രു​നാ​ഗ​പ്പ​ള​ളി ക​ല്ലേ​ലി​ഭാ​ഗം വാ​ഴാ​ലി​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ സ​ക്കീ​ർ (30) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള​ളി ടൗ​ണി​ൽ നി​ന്നും റ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ട്ടം വി​ളി​ച്ച് പോ​കു​ന്ന വ​ഴി​ക്ക് വ​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബി.​എം​എ​സ്‌​സ് പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജ​നെ എ​സ്ഡി​പി​ഐ പ്ര​വ​ർ​ക്ക​നാ​യ പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
കേ​സി​ലെ ഒ​ന്നാം പ്ര​തി​യും രാ​ജ​നോ​ട് വി​രോ​ധ​മു​ള​ള മു​ൻ ബി.​എം.​എ​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന രാ​ജ​ശേ​ഖ​ര​ൻ​പി​ള​ള എ​സ്.​ഡി.​പി.​ഐ​യി​ൽ ചേ​ർ​ന്ന് അ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ രാ​ജ​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കൈ​കാ​ൽ മു​ട്ടു​ക​ളി​ലെ അ​സ്ഥി​ക​ൾ ഒ​ടി​ഞ്ഞ രാ​ജ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ ഒ​ളി സ​ങ്കേ​ത​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി തി​രി​കെ ക​രു​നാ​ഗ​പ്പ​ള​ളി​യി​ൽ എ​ത്തി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള​ളി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷൈ​നു​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​ർ. ജി, ​എ​സ്‌​സ്.​ഐ മാ​രാ​യ ജ​യ​ശ​ങ്ക​ർ, അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ടർ, ​ധ​ന്യാ രാ​ജേ​ന്ദ്ര​ൻ, റ​സ​ൽ ജോ​ർ​ജ്ജ്, എ.​എ​സ്‌​സ്.​ഐ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.