റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ബ​ളി​പ്പി​ച്ചയാൾ പി​ടി​യിൽ
Wednesday, September 22, 2021 11:41 PM IST
കൊല്ലം: റെയി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​ന്ന​ര​ക്കോ​ടി രൂ​പാ ത​ട്ടി​യ സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി. ക​രു​നാ​ഗ​പ്പ​ള​ളി തൊ​ടി​യൂ​ർ വി​ല്ലേ​ജി​ൽ വേ​ങ്ങ​ര അ​ക​ത്തൂ​ട്ട് ക​ന്നി​മേ​ൽ വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (54) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ച​വ​റ, ക​രു​നാ​ഗ​പ്പ​ള​ളി, ഓ​ച്ചി​റ, ശ​ക്തി​കു​ള​ങ്ങ​ര, കാ​യം​കു​ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി പേ​രി​ൽ നി​ന്നും റെ​യി​ൽ​വേ​യി​ൽ വി​വി​ധ ത​സ്തി​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഇ​യാ​ളും സം​ഘ​വും ഒ​ന്ന​ര കോ​ടി രൂ​പാ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.
ക​രു​നാ​ഗ​പ്പ​ള​ളി തൊ​ടി​യൂ​ർ സ്വ​ദേ​ശി​യാ​യ നി​ഷാ​ദ് എ​ന്ന​യാ​ളെ ക​ബ​ളി​പ്പി​ച്ച് പ​ത്ത് ല​ക്ഷം രൂ​പാ ത​ട്ടി​യെ​ടു​ത്ത​തി​ന് ഇ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ് കേ​സ് ക​രു​നാ​ഗ​പ്പ​ള​ളി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളും സം​ഘ​വും നൂ​റ്റി​യ​ൻ​പ​തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി അ​റി​വാ​യി.
റെ​യി​ൽ​വേ​യു​ടെ ഐ.​ഡി കാ​ർ​ഡ്, റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​ന്‍റെ ലെ​റ്റ​ർ​പാ​ഡ് എ​ന്നി​വ വ്യാ​ജ​മാ​യി നി​ർ​മ്മി​ച്ച് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ കാ​ണി​ച്ച് വി​ശ്വാ​സം പി​ടി​ച്ച് പ​റ്റി​യാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി അ​റി​ഞ്ഞ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.
ഗു​ജ​റാ​ത്ത്, ഡ​ൽ​ഹി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​യാ​ൾ നി​ര​ന്ത​രം സിം​കാ​ർ​ഡു​ക​ളും ഫോ​ണും മാ​റി​യി​രു​ന്നു. ഇ​യാ​ൾ കാ​സ​ർ​ഗോ​ഡ് ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള​ളി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷൈ​നു​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​ർ. ജി, ​എ​സ്‌​സ്.​ഐ മാ​രാ​യ ജ​യ​ശ​ങ്ക​ർ, അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ട ർ, ​ധ​ന്യാ രാ​ജേ​ന്ദ്ര​ൻ, റ​സ​ൽ ജോ​ർ​ജ്ജ്, എ.​എ​സ്‌​സ്.​ഐ മാ​രാ​യ നി​സാ​മു​ദ്ദീ​ൻ, സി.​പി.​ഓ ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.