കു​ണ്ട​റ മ​ര​മ​ടി ഉ​ത്സ​വം പു​നഃ​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി വേ​ണം`
Wednesday, September 22, 2021 11:41 PM IST
കു​ണ്ട​റ: കു​ണ്ട​റ പി​ള്ള വീ​ട് കു​ടും​ബ​ക്കാ​ർ ന​ട​ത്തി​വ​ന്ന 140 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​തും പി​ൽ​ക്കാ​ല​ത്ത് ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് മ​ര​മ​ടി ഉ​ത്സ​വം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ 1914 ൽ ​സു​പ്രീം കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​ന്നു തു ​മാ​യ മ​ര​മ​ടി ഉ​ത്സ​വം കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന നി​ല​യി​ൽ തു​ട​ർ​ന്നു ന​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് മ​ര​മ​ടി ഉ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​നാ​യ പി​ള്ള വീ​ട്ടി​ൽ സു​ദ​ർ​ശ​ന​ൻ പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ​വ​ർ​ഷ​വും ഇ​രു​പ​ത്തി​യെ​ട്ടാം ഓ​ണ​ത്തി​നാ​ണ് പി​ള്ള​വീ​ട് കു​ടും​ബ​ക്ക​ള​രി​യി​ൽ വി​ള​ക്ക് തെ​ളി​യി​ച്ച​തി​നു ശേ​ഷം ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ര​മ​ടി ഉ​ത്സ​വം ന​ട​ത്തി​യി​രു​ന്ന​ത്.
പി​ള്ള​വീ​ട് ഏ​ലാ​യി​ലെ ചി​ങ്ങ കൊ​യ്ത്ത് ക​ഴി​ഞ്ഞു എ​ട്ട​ര പ​റ ക​ണ്ടം ഉ​ഴു​തു ഒ​രു​ക്കി ഒ​ര​ടി​യോ​ളം ചേ​റും വെ​ള്ള​വും കെ​ട്ടി​നി​ർ​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു മു​മ്പ് മ​ര​മ​ടി ഉ​ത്സ​വം ന​ട​ത്തി​യി​രു​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നാ​ൽ​പ​തി​ല​ധി​കം ജോ​ഡി കാ​ള​ക​ൾ മ​ത്സ​ര​രം​ഗ​ത്ത് മാ​റ്റു​ര​യ്ക്കാ​ൻ എ​ത്തു​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ ആ​ചാ​ര​ണ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​മ​ത്സ​രം ഒ​ഴി​വാ​ക്കി ന​ട​ന്ന മ​ര​മ​ടി​യി​ൽ ര​ണ്ടു​ജോ​ഡി ഉ​രു​ക്ക​ളെ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​പ്പി​ച്ച​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ നി ​ശേ​ഷം ഒ​ഴി​വാ​ക്കി​യി​രു​ന്നു.