അ​ഞ്ചാം ത​വ​ണ​യും ബാ​ഡ്ജ് ഓ​ഫ് ഓ​ണ​റി​ന്‍റെ പൊ​ൻ​തി​ള​ക്ക​ത്തി​ൽ ആ​ഷി​ർ കോ​ഹൂ​ർ
Wednesday, September 22, 2021 11:41 PM IST
കൊ​ട്ടാ​ര​ക്ക​ര: ആ​ഷി​ർ കോ​ഹൂ​ർ ഇ​പ്പോ​ൾ പോ​ലീ​സ് സേ​ന​ക്ക് അ​ഭി​മാ​ന​മാ​ണ്. കു​റ്റാ​ന്വേ​ഷ​ണ മി​ക​വി​ന് തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യാ​ണ് സം​സ്ഥാ​ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ പു​ര​സ്കാ​രം കോ​ഹൂ​രി​നെ തേ​ടി​യെ​ത്തു​ന്ന​ത്.
അ​ഞ്ചാ​മ​ത് പു​ര​സ്കാ​രം ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്തി​ൽ നി​ന്ന് കോ​ഹൂ​ർ ഏ​റ്റു​വാ​ങ്ങി. ഇ​പ്പോ​ൾ കൊ​ല്ലം റൂ​റ​ലി​ൽ ക​ൺ​ട്രോ​ൾ റൂം ​എ​സ്ഐ​യാ​ണ് ആ​ഷി​ർ കോ​ഹൂ​ർ.
തോ​ക്കു ചൂ​ണ്ടി ക​വ​ർ​ച്ച, കു​ണ്ട​റ​യി​ൽ പേ​ര​ക്കു​ട്ടി​യെ മു​ത്ത​ച്ഛ​ൻ പീ​ഡി​പ്പി​ച്ച സം​ഭ​വം, കു​ണ്ട​റ​യി​ലെ ജു​വ​ല​റി ക​വ​ർ​ച്ച, പു​ന​ലൂ​രി​ൽ ലോ​റി ഡ്രൈ​വ​റെ കു​ത്തി കൊ​ന്ന സം​ഭ​വം, ക​ട​യ്ക്ക​ൽ സീ​താ​മ​ണി കൊ​ല​ക്കേ​സ്, അ​ഞ്ച​ൽ ഉ​ത്ര​വ​ധ​ക്കേ​സ് തു​ട​ങ്ങി​യ പ്ര​മാ​ദ കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ മി​ക​വു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് തു​ട​ർ​ച്ച​യാ​യി ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ല​ഭ്യ​മാ​യ​ത്. 2020ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലും കോ​ഹൂ​രി​നെ തേ​ടി​യെ​ത്തി​യി​രു​ന്നു.
എ​ഴു​കോ​ൺ പു​തു​ശേ​രി കോ​ണം രാ​ജു​ഭ​വ​നി​ൽ പ​രേ​ത​നാ​യ റി​ട്ട. സ​പ്ലൈ ഓ​ഫീ​സ​ർ അ​ബ്ദു​ൾ കോ​ഹൂ​രി​ന്‍റേ​യും സ​ബൂ​റ ബീ​വി​യു​ടെ​യും മ​ക​നാ​യ ആ​ഷി​ർ കോ​ഹൂ​ർ 1996 ൽ ​പോ​ലീ​സ് സേ​ന​യി​ൽ അം​ഗ​മാ​യി. പാ​ല​ക്കാ​ട്ടാ​യി​രു​ന്നു ആ​ദ്യ നി​യ​മം. തൃ​ശൂ​ർ, കൊ​ല്ലം സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് കൊ​ല്ലം റൂ​റ​ലി​ലെ​ത്തി​യ​ത്. ഇ​വി​ടെ ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​മാ​യി​രി​ക്കെ ഒ​ട്ടേ​റെ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സു​ൽ​ബ​ത്താ​ണ് ഭാ​ര്യ. ആ​ദി​ഷ കോ​ഹൂ​ർ, ആ​ദി​ൽ കോ​ഹൂ​ർ എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്.