ല​യ​ൺ​സ് ക്ല​ബ് വാ​ർ​ഷി​ക​വും ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി
Wednesday, September 22, 2021 11:26 PM IST
ച​വ​റ: ച​വ​റ തെ​ക്കും​ഭാ​ഗം ല​യ​ൺ​സ് ക്ല​ബി​ന്‍റെ വാ​ർ​ഷി​ക​വും കാ​ൻ​സ​ർ ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി. വാ​ർ​ഷി​ക സ​മ്മേ​ള​നം ഡോ. ​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ.​എ.​ജി..​രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. കാ​ൻ​സ​ർ ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം ഡി​സ്ട്രി​ക്ട് ചെ​യ​ർ​പേ​ഴ്സ​ൺ എം.​എ. വ​ഹാ​ബും പു​തി​യ മെ​മ്പ​റ​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്ത​ൽ ഡി​സ്ട്രി​ക്ട് കോ​ർ​ഡി​നേ​റ്റ​ർ ജ​യി​ൻ സി.​ജോ​ബും നി​ർ​വ​ഹി​ച്ചു. സോ​ൺ ചെ​യ​ർ​മാ​ൻ​മാ​രാ​യ ആം​സ്, ഹ​രി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​അ​ര​വി​ന്ദ​ൻ പി​ള്ള (പ്ര​സി​ഡ​ന്‍റ്) കെ.​പ്ര​ഭാ​ക​ര​ൻ​പി​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റ്) അ​ഖി​ലേ​ഷ് (സെ​ക്ര​ട്ട​റി) ശ്രീ​കു​മാ​ര​ൻ പി​ള്ള (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി

പ​ത്ത​നാ​പു​രം: നൂ​റ് ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. പ​ത്ത​നാ​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ൽ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ഏ​റ​ത്ത് വ​ട​ക്ക് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ പാ​റ​മ​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് അ​പ​രി​ചി​ത​രാ​യ പ​ല​രും വ​ന്നു​പോ​കു​ന്ന​താ​യും വി​വ​രം ല​ഭി​ച്ചി​രു​ന്നു. റെ​യ്ഡി​ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി ജോ​ർ​ജ്, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ രോ​ഹി​ണി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഗോ​പ​ൻ മു​ര​ളി, അ​രു​ൺ ബാ​ബു, വി​നീ​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.