ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷ​വും ഇ​പ്ലോ വാ​ർ​ഷി​ക​വും
Wednesday, September 22, 2021 11:26 PM IST
കൊ​ല്ലം: ഇ​പ്ലോ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​പ്പി​ൾ ലീ​പ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ) സം​ഘ​ടി​പ്പി​ച്ച യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സി​ന്‍റെ ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷ​വും ഇ​പ്ലോ​യു​ടെ പ​ത്താം വാ​ർ​ഷി​ക​വും കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ ക്രി​സ്‌​റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, ട്ര​ഷ​റ​ർ സു​രേ​ഷ് ബാ​ബു, ജി​ല്ലാ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ (ബാ​ലു )ട്ര​ഷ​റ​ർ ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ, ക​രു​ത​ൽ ന്യൂ​സ്‌ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ഇ​ഗ്‌​നേ​ഷ്യ​സ് ജി ​ജോ​സ്, ഇ​പ്ലോ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ്‌ കു​മാ​ർ, ക്രൈം​ബ്രാ​ഞ്ച് എ​സ് ഐ ​ഷാ​ന​വാ​സ്, കൃ​ഷ്ണ​കു​മാ​ർ, ആ​ർ​ത​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യു​ആ​ർ​എ​ഫ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് ജേ​താ​വ് മെ​മ​റി ട്രെ​യി​ന​ർ രാ​ജേ​ഷ് മ​ഹേ​ശ്വ​റി​നെ റെ​ഡ്ക്രോ​സ് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​റും എ​സ് ഐ ​ഷാ​ന​വാ​സും ചേ​ർ​ന്ന് ആ​ദ​രി​ച്ചു. സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്ക് ഗ​സ​ൽ ഗാ​യി​ക ജോ​സ്ഫി​ൻ ജോ​ർ​ജ് വ​ലി​യ​വീ​ട്, അ​ത്ഭു​ത ഗാ​യ​ക​ൻ രാ​കേ​ഷ് ര​ജ്നീ കാ​ന്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.