പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന; യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Tuesday, September 21, 2021 11:33 PM IST
കൊ​ട്ടാ​ര​ക്ക​ര: പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​നെ​തി​രെ​യും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും യു​ഡി​എ​ഫ് കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.
കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ട്രോ​ളി​ന്‍റേ​യും ഡീ​സ​ലി​ന്‍റേ​യും വി​ല അ​ടി​ക്ക​ടി വ​ർ​ധി​പ്പി​ച്ചും, പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ച്ചും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. ഇ​രു സ​ർ​ക്കാ​രു​ക​ളു​ടെ​യും ഇ​ര​ട്ട​താ​പ്പ് ന​യ​ങ്ങ​ൾ​ക്കെ​തി​രെ വ​രും കാ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ​മ​ര​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും കൊ​ടി​കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.
നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ബേ​ബി പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ഴു​കോ​ൺ നാ​രാ​യ​ണ​ൻ, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​എ​സ് വേ​ണു​ഗോ​പാ​ൽ, പൊ​ടി​യ​ൻ വ​ർ​ഗീ​സ്, വെ​ളി​യം ശ്രീ​കു​മാ​ർ, മ​ണി മോ​ഹ​ന​ൻ നാ​യ​ർ, പി ​ഹ​രി​കു​മാ​ർ, സ​വി​ൻ സ​ത്യ​ൻ, ഓ ​രാ​ജ​ൻ, സു​ധാ​ക​ര​ൻ പ​ള്ളാ​ത്ത്, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ബാ​ല​കൃ​ഷ്ണ പി​ള്ള, ജെ​യി​സ​ൺ, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, വെ​ളി​യം ഉ​ദ​യ​കു​മാ​ർ, സി. ​രാ​ജ​ൻ ബാ​ബു, ബി​നു കോ​ശി, ഗോ​പ​കു​മാ​ർ, വി.​ഫി​ലി​പ്, ജോ​സ് അ​മ്പ​ല​ക്ക​ര, പ്ര​ദീ​പ് താ​മ​ര​കു​ടി, ഇ​ഞ്ച​ക്കാ​ട് ന​ന്ദ​കു​മാ​ർ, ആ​ർ ര​ശ്മി, ജ​ല​ജ ശ്രീ​കു​മാ​ർ, താ​മ​ര​കൂ​ടി വി​ജ​യ​കു​മാ​ർ, ന​രേ​ന്ദ്ര​നാ​ഥ്, ബി​നു ചൂ​ണ്ടാ​ലി, സാം​സ​ൺ വാ​ള​കം, വ​സ​ന്ത​കു​മാ​ർ, റോ​യ് മ​ല​യി​ല​ഴി​കം, ക​ണ്ണാ​ട്ട് ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.