ബ​സി​ലെ മോ​ഷ​ണ​ശ്ര​മം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ൾ റി​മാ​ൻ​ഡി​ൽ
Tuesday, September 21, 2021 11:33 PM IST
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി ബ​സി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളെ പ​ര​വൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. തെ​ങ്കാ​ശി റെ​യി​ൽ​വേ പു​റ​മ്പോ​ക്ക് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന സ്വ​യ​ത (22), പ്രി​യ (20) എ​ന്നി​വ​രെ​യാ​ണ് പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​മ്പു​ഴ ക​ള​പ്പാ​റ പാ​ല​വി​ള വീ​ട്ടി​ൽ രാ​ജി​യു​ടെ ബാ​ഗ് തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.
കൊ​ല്ല​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ ക​യ​റി​യ യു​വ​തി​ക​ൾ, പാ​രി​പ്പ​ള്ളി​യി​ൽ ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ച രാ​ജി​യു​ടെ ബാ​ഗ് തു​റ​ന്ന് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ബ​സി​ലെ യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് യു​വ​തി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് പാ​രി​പ്പ​ള്ളി പോ​ലീ​സി​നെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ജി​യു​ടെ പ​രാ​തി​യി​ൽ യു​വ​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത ശേ​ഷം പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

സിപിഎം ​ബ്രാ​ഞ്ച് സ​മ്മേ​ള​നം

ചാ​ത്ത​ന്നൂ​ർ: സി​പി​എം നെ​ടു​ങ്ങോ​ലം പോ​സ്റ്റ് ഓ​ഫീ​സ് ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ന്നു. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​യ​ലാ​ൽ ഉ​ണ്ണി​ത്താ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ്മേ​ള​ന​ത്തി​ൽ മി​ക​ച്ച ക​ർ​ഷ​ക​രേ​യും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും അ​നു​മോ​ദി​ച്ചു. സു​ഭ​ഗ കു​മാ​ർ, സു​ചീ​ന്ദ്ര​ബാ​ബു, മ​ണി​ലാ​ൽ, ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി​യാ​യി സി. ​അ​യ്യ​പ്പ​നെ തെ​ര​ഞ്ഞെ​ടു​ത്തു.