കോ​വി​ഡ് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ൽ സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്ക് അ​നാ​സ്ഥ
Tuesday, September 21, 2021 11:33 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് ടെ​സ്റ്റു ന​ട​ത്തി ഫ​ലം പോ​സി​റ്റീ​വാ​യാ​ൽ വി​വ​രം ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്കു​ന്ന​തി​ൽ സ്വ​കാ​ര്യ ലാ​ബു​ക​ൾ അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യി ആ​ക്ഷേ​പം.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്കെ​തി​രെ​യാ​ണ് പ്ര​ധാ​ന​മാ​യും ആ​രോ​പ​ണ​മു​യ​രു​ന​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലോ ആ​രോ​ഗ്യ വ​കു​പ്പി​നെ​യോ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ ഇ​ത് അ​റി​യി​ക്കു​ന്ന ന​ട​പ​ടി സ്വ​കാ​ര്യ ലാ​ബു​ക​ൾ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് മൂ​ലം രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​വ​രെ​ക്കു​റി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കോ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്കോ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നു​മി​ല്ല. ഇ​ത് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ത​ട​സ​മാ​വു​ക​യും രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു.
രോ​ഗം ബാ​ധി​ച്ച ചി​ല​ർ അ​ത് മ​റ​ച്ച് വെ​ച്ച് പൊ​തു ഇ​ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ക​യും സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​തി​നും ലാ​ബു​ക​ളു​ടെ ന​ട​പ​ടി കാ​ര​ണ​മാ​കു​ന്നു​ണ്ട്. രോ​ഗ​ബാ​ധി​ത​ർ​ക്ക് യ​ഥാ​സ​മ​യം ചി​കി​ൽ​സ ന​ൽ​കു​ന്ന​തി​നും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​തി​നും ഇ​ത് ത​ട​സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു.
വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ന്ന കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​നും യ​ഥാ​സ​മ​യം മ​രു​ന്നു​ക​ളെ​ത്തി​ക്കാ​നും ക​ഴി​യാ​തെ​യും വ​രു​ന്നു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ പ​ല​രും ഈ ​വി​ഷ​യം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.
സ്വ​കാ​ര്യ ലാ​ബു​ക​ളു​ടെ നി​യ​മ ലം​ഘ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ എം.​പി.​സ​ജീ​വ് ആ​വ​ശ്യ​പ്പെ​ട്ടു.