എ​ൻഎ​സ്​എ​സ് യൂ​ണി​റ്റി​ന് ​ദേ​ശീ​യ പു​ര​സ്കാ​രം
Friday, September 17, 2021 11:35 PM IST
കൊല്ലം: 201920 വ​ർ​ഷ​ത്തെ കേ​ന്ദ്ര സ്പോ​ർ​ട്സ് യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യം നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ദേ​ശീ​യ പു​ര​സ്കാ​രം പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ വിഎ​ച്ച്എ​സ്​ഇ വി​ഭാ​ഗം എ​ൻഎ​സ്​എ​സ് യൂ​ണി​റ്റി​ന് ല​ഭി​ച്ചു. കൊ​ല്ലം ക​ട​യ്ക്ക​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​നാ​ണ് ല​ഭി​ച്ച​ത്. മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം സ്കൂ​ളി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ൻ​സി​യ.​എ​സി​ന് ല​ഭി​ച്ചു.
20172020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ നി​ർ​വഹി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി വി​ദ്യാ​ല​യ സാ​മൂ​ഹ്യ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വാ​ണ് സ്കൂ​ളി​നേ​യും ടീ​ച്ച​റേ​യും ദേ​ശീ​യ നേ​ട്ട​ത്തി​ന് അ​ർ​ഹ​രാ​ക്കി​യ​ത്. സ്കൂ​ൾ എ​ൻ.​എ​സ്.​എ​സ് ദ​ത്ത് ഗ്രാ​മ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി 3 വ​ർ​ഷം നി​ർ​വഹി​ക്ക​പ്പെ​ട്ട അ​മ്മ​മാ​ർ​ക്കു​ള്ള അ​ടു​ക്ക​ള​ത്തോ​ട്ട നി​ർ​മ്മാ​ണം, കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന, ആ​രോ​ഗ്യ ജാ​ഗ്ര​താ ക്യാ​ന്പു​ക​ൾ, നൈ​പു​ണീ വി​ക​സ​ന പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ അ​വാ​ർ​ഡി​ന് നി​ദാ​ന​മാ​യി.
ക​ട​യ്ക്ക​ൽ ആ​റ്റു​പു​റം യു.​പി സ്കൂ​ളി​ൽ എ​ൻഎ​സ്എ​സ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്ക​വേ ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ച്ച് ടീ​ച്ച​റും, കു​ട്ടി​ക​ളും നി​ർ​മ്മി​ച്ച കി​ണ​ർ നാ​ട്ടു​കാ​രു​ടെ പ്ര​ശം​സ നേ​ടി​യി​രു​ന്നു. ആംഗൻ​വാ​ടി​ക​ളു​ടെ സ​മു​ദ്ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ്രേ​ഷ്ഠ​ബാ​ല്യം പ​ദ്ധ​തി, ക​ട​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ 7000 വീ​ടു​ക​ൾ സ്വ​യം നി​ർ​മ്മി​ച്ച എ​ൽ.​ഇ.​ഡി ബ​ൾ​ബ് വി​ത​ര​ണം ചെ​യ്ത ഉ​ജാ​ല യോ​ജ​ന പ​ദ്ധ​തി , പ്ര​ള​യ​കാ​ല​ത്തെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ്വ​ച്ഛ്ഭാ​ര​ത് കാ​ന്പ​യി​നു​ക​ൾ തു​ട​ങ്ങി​യ​വ ക​ട​യ്ക്ക​ൽ എ​ൻ.​എ​സ്.​എ​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന നേ​ട്ട​ങ്ങ​ളി​ൽ ചി​ല​താ​ണ്. കു​ള​ത്തൂ​പ്പു​ഴ അ​ൻ​സി​യ മ​ൻ​സി​ലി​ൽ സ​ലാ​ഹു​ദ്ദീ​ൻ ഉ​മ​യ്ബ ദ​ന്പ​തി​ക​ളു​ടെ മ​ക​ളും ക​ട​യ്ക്ക​ൽ കോ​യി​ക്ക​ലൈ​ക​ത്ത് നി​സാ​മു​ദീ​ന്‍റെ ഭാര്യയു​മാ​യ അ​ൻ​സി​യ ക​ട​യ്ക്ക​ൽ സ്കൂ​ളി​ൽ തു​ട​ർ​ച്ച​യാ​യി 4 വ​ർ​ഷം എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി​രി​ക്കു​ക​യും 2018 ൽ ​മ​ണാ​ലി​യി​ൽ ന​ട​ന്ന ദേ​ശീ​യ സാ​ഹ​സി​ക ക്യാ​ന്പി​ലേ​ക്ക് കേ​ര​ള വ​ള​ണ്ട ിയ​ർ ടീ​മി​നെ ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട ്.
24 ന് ​എ​ൻ.​എ​സ്.​എ​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മി​ക​ച്ച യൂ​ണി​റ്റി​നു​ള്ള പു​ര​സ്കാ​രം പ്രി​ൻ​സി​പ്പ​ൽ ​അ​നി​ൽ റോ​യ് മാ​ത്യു​വും, മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ​ക്കു​ള്ള പു​ര​സ്കാ​രം അ​ൻ​സി​യ എ​സും ഏ​റ്റു​വാ​ങ്ങും.