സിപിഎം ബ്രാ​ഞ്ചു​സെ​ക്ര​ട്ട​റി സഹോദരന്‍റെ മ​ക​നെ ക​ല്ലെ​റി​ഞ്ഞു പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി
Friday, September 17, 2021 11:35 PM IST
കൊ​ട്ടാ​ര​ക്ക​ര: സിപിഎം ബ്രാ​ഞ്ചു​സെ​ക്ര​ട്ട​റി അ​യ​ൽ​വാ​സി കൂ​ടി​യാ​യ അ​നു​ജന്‍റെ മ​ക​നെ ക​ല്ലെ​റി​ഞ്ഞു പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി.​
കാ​ലി​നു പ​രി​ക്കേ​റ്റ കോ​ടാ​ത്ത​ല പ​ടി​ഞ്ഞാ​റ് ക​ള​ങ്ങു​വി​ള വീ​ട്ടി​ൽ പ്ര​മോ​ദി​ന്‍റെ മ​ക​ൻ പ്ല​സ്ടു വി​ദ്യാ​ർ​ഥിയാ​യ അ​ഭി​ഷേ​ക് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി.​പ്ര​മോ​ദി​ന്‍റെ ജേ​്യഷ്ഠ​നും സിപിഎം ബ്രാ​ഞ്ചു​സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​താ​പ​നെ​തി​രെ കു​ടും​ബം പു​ത്തൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
പ്ര​മോ​ദ് വീ​ടു​നി​ർ​മാ​ണ​ത്തി​നാ​യി വാ​നം തോ​ണ്ടു​മ്പോ​ൾ ക​ണ്ടെ​ത്തി​യ പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​ത്.​ പ്ര​താ​പ​ൻ​പാ​റ പൊ​ട്ടി​ക്കു​ന്ന​ത് ത​ട​യു​ക​യും തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മു​ണ്ടാ​യി.​ ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​ഭി​ഷേ​കി​നെ ക​ല്ലു​കൊ​ണ്ടെ​റി​ഞ്ഞ​ത്.
അ​ഭി​ഷേ​കി​ന്‍റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. ക​മ്യൂ​ണി​സ്റ്റ് ര​ക്ത​സാ​ക്ഷി കോ​ട്ടാ​ത്ത​ല സു​രേ​ന്ദ്ര​ന്‍റെ ജ്യേ​ഷ്ഠ​ന്‍റെ മ​ക്ക​ളാ​ണ് പ്ര​താ​പ​നും പ്ര​മോ​ദും.