പു​ന​ർ​ജ​നി ഇ​ക്കോ ഷോ​പ്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, September 17, 2021 11:35 PM IST
ചാ​ത്ത​ന്നൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും കൃ​ഷി​ഭ​വ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​രി​ൽ പു​ന​ർ​ജ​നി ഇ​ക്കോ ഷോ​പ്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. നി​റ​വ് എ ​ഗ്രേ​ഡ് പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഷോ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഷോ​പ്പ്.
ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പു ന​ല്കു​ന്ന, വി​ഷ ര​ഹി​ത​മാ​യ നാ​ട​ൻ പ​ഴം, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ക​ർ​ഷ​ക​രി​ൽ നി​ന്നും സം​ഭ​രി​ച്ച് മി​ത​മാ​യ നി​ര​ക്കി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന സം​രം​ഭ​മാ​ണ് ഇ​ക്കോ ഷോ​പ്പ്.
ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് ടി.​ദി​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​മ​ൽ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജ ഹ​രീ​ഷ്, എം.​എ​സ്.​പ്ര​മോ​ദ്, നി​റ​വ് ക്ല​സ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. പ്രേം​ജി​ത്ത്, ക്ല​സ്റ്റ​ർ സെ​ക്ര​ട്ട​റി അ​പ്പു​ക്കു​ട്ട​ൻ പി​ള്ള തുങ്ങിയവർ സംബന്ധിച്ചു.