ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, September 17, 2021 10:55 PM IST
പ​ത്ത​നാ​പു​രം: ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൂ​ട​ൽ അ​ഞ്ചുമു​ക്ക് ത​ട​ത്തി​ൽ വീ​ട്ടി​ൽ മ​ഹേ​ഷ് വി​ഷ്ണു (27) ആ​ണ് ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 600 ഗ്രാം ​ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ ​ബി ര​വിക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് (ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സേ​ന) ഡി ​വൈ എ​സ് പി ​അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളും പ​ത്ത​നാ​പു​രം പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.
പ​ത്ത​നാ​പു​രം ക്രൗ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് വി​ൽ​പന​യ്ക്കാ​യി പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്്കൂ​ട്ട​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ല​ഞ്ഞൂ​ർ, കൂ​ട​ൽ, പ​ത്ത​നാ​പു​രം മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ ക​ഞ്ചാ​വ് ചെ​റു​കി​ട വി​ൽ​പന​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ മ​ഹേ​ഷ് വി​ഷ്ണു.