ക​രു​നാ​ഗ​പ്പ​ള്ളിയിൽ വി​ദ്യാ​ഭ്യാ​സ ജി​ല്ല രൂ​പീ​ക​രി​ക്ക​ണം: മ​ാനേ​ജേ​ഴ്സ് അ​സോ​.
Friday, September 17, 2021 10:55 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ജി​ല്ല​യി​ലെ കൊ​ല്ലം- കൊ​ട്ടാ​ര​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ൾ വി​ഭ​ജി​ച്ച് ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ ക​രു​നാ​ഗ​പ്പ​ള്ളി കേ​ന്ദ്ര​മാ​ക്കി പു​തി​യ വി​ദ്യാ​ഭ്യാ​സ ജി​ല്ല രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് പ്രൈ​വ​റ്റ് (എ​യ്ഡ​ഡ് ) സ്കൂ​ൾ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രു​നാ​ഗ​പ്പ​ള്ളി സ​ബ് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ട്ടാ​ര​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ വ​രു​ന്ന ശാ​സ്താം​കോ​ട്ട, പാ​വു​മ്പ മേ​ഖ​ല, ക​രു​നാ​ഗ​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ഓ​ച്ചി​റ, കു​ല​ശേ​ഖ​ര​പു​രം തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ നി​ന്നും അ​ട​ക്കം കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി വേ​ണം ഇ​പ്പോൾ പ്ര​ഥ​മ​ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ആ​സ്ഥാ​ന​ത്ത് എ​ത്തു​വാ​നെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.​
ജോ​ൺ എ​ഫ് കെ​ന്ന​ഡി മെ​മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​മ​ണി കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം കെ.​സി സി​ലി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഗി​രീ​ഷ് മാ​നേ​ജ​ർ​മാ​ർ​ക്ക് മെ​മ്പ​ർ​ഷി​പ് വി​ത​ര​ണം ചെ​യ്തു.​ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി.​ഉ​ല്ലാ​സ് രാ​ജ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.​ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റ് കെ.​ഗു​ലാ​ബ് ഖാ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ റെ​ക്സ് വെ​ളി​യം, സു​ധീ​ഷ്, ഗം​ഗാ​റാം തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി.​ജി.​മ​നോ​ഹ​ര​ൻ നാ​യ​ർ (പ്ര​സി​ഡ​ന്‍റ്) കെ. ​സി​സി​ലി, യു.​പ​ദ്മ​കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ), സി​റി​ൽ എ​സ് മാ​ത്യു, (സെ​ക്ര​ട്ട​റി) എ.​റ്റി.​പ്രേ​മ​ച​ന്ദ്ര​ൻ നാ​യ​ർ (ജോ. ​സെ​ക്ര​ട്ട​റി), മാ​യാശ്രീ​കു​മാ​ർ, (ട്രഷറർ) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.