ഇ​പ്ലോ​ ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷം 21ന്
Friday, September 17, 2021 10:53 PM IST
കൊ​ല്ലം : ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷ​മാ​യ 21 ചൊ​വാ​ഴ്ച വൈ​കുന്നേരം ആ​റിന് റെ​ഡ്ക്രോ​സ് ഹാ​ളി​ൽ​ ഇ​പ്ലോ​യു​ടെ (ഇ​ന്‍റർ​നാ​ഷ​ണ​ൽ പീ​പ്പി​ൾ ലീ​പ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ) ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും. ഇ​തി​നോ​ടൊ​പ്പം ഇ​പ്ലോ​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​വും ഉ​ണ്ടാ​കും.
റി​ക്ക​വ​റി​ങ് ബെ​റ്റ​ർ ഫോ​ർ എ ​സ​സ്‌​ട്ട​യ്‌​ന​ബി​ൾ ആ​ൻ​ഡ് എ​ക്യു​റ്റ​ബി​ൾ വേ​ൾ​ഡ് എ​ന്നു​ള്ള​താ​ണ് ഈ ​സ​മാ​ധാ​ന​ദി​ന​ത്തി​ന് യു ​എ​ൻ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന മു​ദ്രാ​വാ​ക്യം.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​മാ​യ​തി​നാ​ൽ ലൈ​വ് പ്രോ​ഗ്രാം ആ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക. ​
ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ട​ക​സി​നി​മാ ന​ട​നും ഗി​ന്ന​സ് ജേ​താ​വു​മാ​യ കെപിഎസി ലീ​ലാ കൃ​ഷ്ണ​ൻ നി​ർ​വഹി​ക്കും. ഇ​പ്ലോ ഇ​ന്‍റർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​പ്ലോ ഇ​ന്‍റർ​നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ ക്രി​സ്‌​റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, ട്ര​ഷ​റ​ർ സു​രേ​ഷ് ബാ​ബു, ജി​ല്ലാ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ടി ​വി ടെ​റ​ൻ​സ്, സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ (ബാ​ലു ), ട്ര​ഷ​റ​ർ ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ, ക​രു​ത​ൽ​ന്യൂ​സ് അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ഇ​ഗ്‌​നേ​ഷ്യ​സ് ജി ​ജോ​സ് എ​ന്നി​വ​ർ പ്രസംഗി​ക്കും.
ലോ​ക​സ​മാ​ധാ​ന​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ലാ വി​രു​ന്നി​ന് ഗ​സ​ൽ ഗാ​യി​ക ജോ​സ്ഫി​ൻ ജോ​ർ​ജ് വ​ലി​യ​വീ​ട്, അ​ത്ഭു​ത ഗാ​യ​ക​ൻ രാ​കേ​ഷ് ര​ജ്‌​നീ​കാ​ന്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.​ പ​രി​പാ​ടി​ക​ൾ ക​രു​ത​ൽ വി​ഷ​ൻ യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി കാ​ണു​വാ​ൻ സാ​ധി​ക്കും.