വിബിസി നായരേയും ഇന്ദുഗോപനേയും ആദരിച്ചു
Friday, September 17, 2021 10:53 PM IST
കൊ​ട്ടി​യം: വാ​ള​ത്തും​ഗ​ൽ കെജിഎം. ലൈ​ബ്ര​റി​യു​ടെ ആഭിമുഖ്യത്തിൽ മ​ല​യാ​ള​നാ​ട് മാ​സി​ക​യു​ടെ എ​ഡി​റ്റ​റാ​യി​രു​ന്ന വി.​ബി.​സി. നാ​യ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന മം​ഗ​ല​ശേരി ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, ജി.​ആ​ർ.​ഇ​ന്ദു​ഗോ​പ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
കെജിഎം. ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ഹു​ലേ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ര​വി​പു​രം വ​ട​ക്കേ​വി​ള ലൈ​ബ്ര​റി കൗ​ൺ​സി​ൽ നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ പ​ട്ട​ത്താ​നം സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി.​ആ​ർ.​ഇ​ന്ദു​ഗോ​പ​ന് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ.​ജി.​ജ​യ​കു​മാ​ർ സ്മൃ​തി ഫ​ല​ക​വും വാ​ള​ത്തും​ഗ​ൽ ശ​ങ്ക​ർ പൊ​ന്നാ​ട ന​ൽ​കി​യും ആ​ദ​രി​ച്ചു.
ത​ദ​വ​സ​ര​ത്തി​ൽ ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം സി​നി​മ സീ​രി​യി​ൽ സം​വി​ധാ​യ​ക​ൻ ശ​ങ്ക​ർ വാ​ള​ത്തും​ഗ​ൽ, ചി​ത്ര​കാ​ര​ൻ കൃ​ഷ്ണ ജ​നാ​ർ​ദന തു​ട​ങ്ങി​യ​വ​രും ലൈ​ബ്ര​റി കൗ​ൺ​സി​ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ട്ട​ത്താ​നം സു​നി​ൽ, ലൈ​ബ്ര​റി​ സെ​ക്ര​ട്ട​റി എ.​ജി.​ജ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ഹു​ലേ​യ​ൻ, സ​ജി​ലാ​ൽ, രാ​ജ​ൻ​ബാ​ബു, ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.
ചി​ത്ര​കാ​ര​ൻ ഹ​രി​കൃ​ഷ്ണ ജ​നാ​ർ​ദന രൂ​പ​ക​ല്പ​ന ചെ​യ്ത സ്മൃ​തി ഫ​ല​ക​മാ​ണ് ഇ​രു​വ​ർ​ക്കും ന​ൽ​കി​യ​ത്.