കെഎ​സ്ആ​ർ​ടിസി ഡി​പ്പോ​യി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് മോ​ഷ​്ടിച്ചു
Friday, September 17, 2021 10:53 PM IST
പു​ന​ലൂ​ർ : കെഎ​സ്ആ​ർ​ടിസി ഡി​പ്പോ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് മോ​ഷ​ണം പോ​യി. ക​ര​വാ​ളൂ​ർ സ്വ​ദേ​ശി ര​ജി​ത് രാ​ജ​ന്‍റെ പ​ൾ​സ​ർ 220 ബൈ​ക്ക് ആ​ണ് മോ​ഷ​ണം പോ​യ​ത്.​ മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ ട​യ​ർ സെ​ക്ഷ​നു​ള്ളി​ൽ പ്ര​ത്യേ​കം സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് ആ​ണ് മോ​ഷ​ണം പോ​യ​ത്.
പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ന്വ​ഷ​ണ​വും ആ​രം​ഭി​ച്ചു. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.

സെ​ല​ക്ഷ​ൻ നാ​ളെ

കൊ​ല്ലം: സം​സ്ഥാ​ന റ​ഗ്ബി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​റി​ൽ മ​ല​പ്പു​റ​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​നി​യ​ർ റ​ഗ്ബി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള കൊ​ല്ലം ജി​ല്ലാ ടീ​മി​ന്‍റെ സെ​ല​ക്ഷ​ൻ നാ​ളെ കൊ​ല്ലം ആ​ശ്രാ​മം ഗ​സ്റ്റ് ഹൗ​സ് ഗ്രൗ​ണ്ടി​ൽ (ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന് പു​റ​കു​വ​ശം) ന​ട​ത്തും.
താ​ല്പ​ര്യ​മു​ള്ള കാ​യി​ക താ​ര​ങ്ങ​ൾ അ​വ​രു​ടെ ജ​ന​ന​ത്തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി
രാ​വി​ലെ ഒ​മ്പ​തി​ന് എ​ത്ത​ണം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് കേ​ര​ള റ​ഗ്ബി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 917736639124, 919207047840 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.