ക​ണി​യാപൊ​യ്ക ചി​റ: കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Friday, September 17, 2021 10:53 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ ക​ണി​യാപൊ​യ്ക ചി​റ​യു​ടെ ത​ക​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മ്മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി. ബ​ഥ​നി ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ചി​റ​ക്കു സ​മീ​പം സ​മാ​പി​ച്ചു.​
തു​ട​ർ​ന്നു ന​ട​ന്ന യോ​ഗം കോ​ൺഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഒ.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ റോ​ഡ​രു​കി​ൽ കൊ​ടും​വ​ള​വി​ലു​ള്ള ക​ൽ​ക്കെ​ട്ട് ത​ക​ർ​ന്നി​ട്ട് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മെ​ന്ന് രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി. സ്ഥ​ലം എംഎ​ൽഎ​യാ​യ മ​ന്ത്രി തി​രി​ഞ്ഞു നോ​ക്കി​യി​ട്ടു​പോ​ലു​മി​ല്ല.
പു​ന​ർ​നി​ർ​മ്മാ​ണം വൈ​കി​യാ​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് പ​റ​ഞ്ഞു.​ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​ര​ശ്മി, നെ​ല്ലി​വി​ള വ​ർ​ഗീ​സ്, ആ​റ്റു​വാ​ശേരി ശ്യാം​കു​മാ​ർ, മഠത്തി​നാ​ൽ​പു​ഴ അ​ജ​യ​ൻ, പു​ത്തൂ​ർ ജോ​ൺ​സ​ൺ, അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പു​ത്തൂ​ർ - ഏ​നാ​ത്ത് റോ​ഡ​രു​കി​ൽ കൊ​ടും​വ​ള​വി​ലാ​ണ് ക​ണി​യാ പൊ​യ്ക ചി​റ.​ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ഇ​ടി​ഞ്ഞു വീ​ണ​ത്.​ മു​ൻ​പ് ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള സ്ഥ​ല​മാ​ണി​ത്. ഏ​തു നി​മി​ഷ​വും അ​പ​ക​ടം സം​ഭ​വി​ക്കാ​വു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ൽ. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ നാ​ട്ടു​കാ​ർ ടാ​ർ വീ​പ്പ​യും മ​റ്റും വ​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വി​ടെ. കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് വ​ക​യാ​ണ് ഈ ​ചി​റ.