വ​ർ​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാക്കാ​നു​ള്ള ശ്ര​മ​ം ചെ​റു​ത്തു തോ​ൽ​പ്പി​ക്ക​ണം: ഉമ്മൻചാണ്ടി
Friday, September 17, 2021 10:53 PM IST
കൊല്ലം: സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പ്പി​ക്ക​ണ​മെ​ന്നും എ​ല്ലാ ജാ​തി​മ​ത​സ്ഥ​രും ഏ​കോ​ദ​ര സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ ക​ഴി​യു​ന്ന പാ​ര​ന്പ​ര്യ​മാ​ണ് ന​മ്മു​ടേ​തെ​ന്നും അ​ത് ന​ഷ്ട​പെ​ടാ​തി​രി​ക്കാ​ൻ ക​ണ്ണി​ലെ​ണ്ണ ഒ​ഴി​ച്ച് ജാ​ഗ്ര​ത​യോ​ടെ വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ സ​മാ​ന​മ​ന​സ്ക്ക​രും മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ​റ​ഞ്ഞു.

എ​ല്ലാ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്കും ഈ ​കാ​ര്യ​ത്തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​യ്ക്കാ​ൻ സാ​ധി​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

നി​യ​മ​സ​ഭാ​സാ​മാ​ജി​ക​ൻ എ​ന്ന നി​ല​യി​ൽ 51 വ​ർ​ഷ​ങ്ങ​ൾ ആ​ഘോ​ഷി​ച്ച അ​ദ്ദേ​ഹ​ത്തെ അ​നു​മോ​ദി​ച്ച സമ്മേളനത്തിൽ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി.

സ​ജീ​വ് പ​രി​ശി​വി​ള അ​ധ്യക്ഷ​ത വ​ഹി​ച്ച ു. അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ജെ.​ബെ​ൻ​സി, എം.​എ​സ്.​ജ്യോ​തി​ഷ്, ഹാ​രി​സ്.​കെ.​എ​സ്, അ​നി​ൽ​കു​മാ​ർ.​എ​സ്, ജ​യ​ല​ക്ഷ്മി.​കെ, ജ​യ​കൃ​ഷ്ണ​ൻ.​എം.​ജി എ​ന്നി​വ​ർ പ്രസംഗി​ച്ചു.