താ​ലൂ​ക്ക്ത​ല പ​ട്ട​യ​വി​ത​ര​ണം ആ​രം​ഭി​ച്ചു
Friday, September 17, 2021 7:04 AM IST
പ​ത്ത​നാ​പു​രം : സ​ർ​ക്കാ​രി​ന്‍റെ നൂ​റ് ദി​ന​ക​ർ​മ്മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ത​ല പ​ട്ട​യ​വി​ത​ര​ണം ആ​രം​ഭി​ച്ചു.​
കെ ബി ​ഗ​ണേ​ഷ്കു​മാ​ർ എം ​എ​ൽ എ ​ഉ​ദ്്‍​ഘാ​ട​നം ചെ​യ്തു.​ താ​ലൂ​ക്കി​ൽ സം​യു​ക്ത​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​ക​രി​ച്ച വ​ന​ഭൂ​മി, ക​ല്ല​ട ഇ​റി​ഗേ​ഷ​ന്‍, ദേ​വ​സ്വം എ​ന്നീ ഭൂ​മി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് പ​ട്ട​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഗ​ണേ​ഷ്കു​മാ​ര്‍ പ​റ​ഞ്ഞു.​
ന​ടു​ക്കു​ന്ന് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മാ​ദേ​വി, ത​ല​വൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ലാ​ദേ​വി, ത​ഹ​സീ​ൽ​ദാ​ർ ജാ​സ്മി​ൻ ജോ​ർ​ജ്, ഭൂ​രേ​ഖാ ത​ഹ​സീ​ൽ​ദാ​ർ എം ​റ​ഹിം പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യം​ഗം ശോ​ഭ​നാ ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.