എ​ക്സൈ​സ് റെ​യ്ഡി​ൽ ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി
Friday, September 17, 2021 6:58 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: ക​ല്ലേ​ലി​ഭാ​ഗം, തൊ​ടി​യൂ​ർ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചാ​രാ​യം വാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യി​ഡി​ലാ​ണ് ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്.

ക​ല്ലേ​ലി​ഭാ​ഗം വി​ള​യി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ശ​ശി​യു​ടെ വീ​ട്ടി​ൽ നി​ന്നും നാ​ല് ലി​റ്റ​ർ ചാ​രാ​യ​വും തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശ​ശി​യു​ടെ ഭാ​ര്യ​യു​ടെ മാ​താ​വ് താ​മ​സി​ക്കു​ന്ന തൊ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വേ​ങ്ങ​റ ശ്രീഭ​വ​നം വീ​ട്ടി​ൽ​നി​ന്നും നാ​ലു​ലി​റ്റ​ർ ചാ​രാ​യ​വും നൂ​റ് ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ശ​ശി​യെ പ്ര​തി​ചേ​ർ​ത്ത് അ​ബ്കാ​രി നി​യ​മ പ്ര​കാ​രം​കേ​സെ​ടു​ത്തു. ക​ല്ലേ​ലി​ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ചു വ​ൻ​തോ​തി​ൽ ചാ​രാ​യം വാ​റ്റി വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന ശ​ശിയെ ​ക​രു​നാ​ഗ​പ്പ​ള്ളി എ​ക്‌​സൈ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.​ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പ്ര​സ​ന്ന​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം എ​ക്സൈ​സ് റേ​ഞ്ച് പ്രീ​വ​ന്‍റി​വ് ഓ​ഫീ​സ​ർ പി ​എ​ൽ വി​ജി ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ്രി​വന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ. കെ.വി. എ​ബി​മോ​ൻ.എ​സ്, അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കി​ഷോ​ർ, സു​ധീ​ർ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.