കോ​വി​ൽ​ത്തോ​ട്ടം ദേ​വാ​ല​യ​ത്തി​ൽ കൊ​ൺ​ഫ്രി​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Friday, September 17, 2021 6:58 AM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ കൊ​ൺ​ഫ്രി​യ തി​രു​നാ​ളി​ന് കോ​വി​ഡ് മാ​ന​ദ​ന്ധ​പ്ര​കാ​രം തു​ട​ക്ക​മാ​യി. തി​രു​നാ​ൾ 26ന് ​സ​മാ​പി​ക്കും.​ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ഇ​ട​വ​ക വി​കാ​രി ഫാ​. മി​ൽ​ട്ട​ൻ ജോ​ർ​ജ് തി​രു​നാളിന് കൊടിയേറ്റി. തു​ട​ർ​ന്നു ന​ട​ന്ന തി​രു​നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​യ്ക്ക് മോ​ൺ.​വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വ​ച​നപ്ര​ഘോ​ഷ​ണം ഫാ.​അ​ഗ​സ്റ്റി​ൻ സേ​വ്യ​ർ നി​ർ​വ​ഹി​ച്ചു. ​ഫാ. ജെ​റി ജോ​ൺ ഐ​സ​ക്ക്,ഫാ.​മി​ൽ​ട്ട​ൻ ജോ​ർ​ജ്, ഫാ. ​പ്രേം ഹെ​ൻ​ട്രി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.
ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ തി​യ്യ​നാ​ൾ ദി​നം 24 ന് ​ന​ട​ക്കും. 26 ന് ​രാ​വി​ലെ 9.30ന് ​തി​രു​നാ​ൾ ദി​വ്യ​ബ​ലി. റ​വ.ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ മു​ഖ്യ​കാ​ർ​മി​ത്വം വ​ഹി​ക്കും. വൈ​കുന്നേരം അഞ്ചിന് ​ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​യ്ക്ക് ഫാ. ​ഫി​ൽ​സ​ൺ ഫ്രാ​ൻ​സി​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം നി​ർ​വ​ഹി​ക്കും.
തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യി​റ​ക്ക്. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ദി​വ​സ​വും രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി, വൈ​കുന്നേരം 4.30 മു​ത​ൽ ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ കോ​വി​ഡ് മാ​ന​ദ​ന്ധ​പ്ര​കാ​രം ന​ട​ക്കും. കോ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കാ​റു​ള്ള വ്യാ​പാ​ര​ങ്ങ​ൾ ഇ​ക്കു​റി​യും ഒ​ഴു​വാ​ക്കി​യാ​ണ് തി​രു​നാ​ൾ ന​ട​ക്കു​ന്ന​ത്.