മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടി​ൽ നി​ന്നും വീ​ണ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി
Friday, September 17, 2021 6:58 AM IST
ച​വ​റ: മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടി​ൽ നി​ന്നും വീ​ണ തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. കൊ​ല്ലം കാ​വ​നാ​ട് വ​ലി​യ​കാ​വ് ന​ഗ​ർ കോ​ട്ട​പ്പു​റം വീ​ട്ടി​ൽ ഓ​മ​ന​ക്കു​ട്ട​ൻ (44)നെ​യാ​ണ് കാ​ണാ​താ​യ​ത്. വ്യാ​ഴാ​യ്ച്ച പു​ല​ർ​ച്ചെ 1.30ന് ​ച​വ​റ കെ​എം​എം​എ​ൽ ക​മ്പ​നി​ക്ക് പ​ടി​ഞ്ഞാ​റ് 11 നോ​ട്ടി​ക്ക​ൽ മൈ​ലി​ലാ​ണ് സം​ഭ​വം.
നീ​ണ്ട​ക​ര​യി​ൽ നി​ന്നും പ​ത്ത് തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി ര​മേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ഡി ആ​ർ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​ണ് ഓ​മ​ന​ക്കു​ട്ട​ൻ. വ​ല വ​ലി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി വീ​യു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.
വി​വ​ര​മ​റി​ഞ്ഞ് നീ​ണ്ട​ക​ര, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, കോ​സ്റ്റ​ൽ പോ​ലീ​സ്, സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് ബോ​ട്ടു​ക​ളും ചേ​ർ​ന്ന് തെര​ച്ചി​ൽ ന​ട​ത്തി. വി​ഴി​ഞ്ഞ​ത്ത് നി​ന്നും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ക​പ്പ​ലും തി​ര​ച്ചി​ലി​നാ​യി എ​ത്തി.​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യും ന​ട​ത്തി വ​രു​ന്നു.