സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, September 17, 2021 6:58 AM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട സി​വി കെ ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ​മുഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വെ​ർ​ച്വ​ൽ ഫ്ലാ​റ്റ് ഫോ​മി​ൽ നി​ർ​വ​ഹി​ക്കും. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ എ​സ്പി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പി ​ടി എ ​പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സ്കൂ​ൾ മാ​നേ​ജ​ർ അ​മ്പി​ളി വി, ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ വി.​ല​ക്ഷ്മി, ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് ജോ​ൺ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡി. ​ജ​യിം​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യദേ​വി മോ​ഹ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മാ​ദേ​വി അ​മ്മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ഉ​ഷാ​ദേ​വി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്. സു​നി​ൽ​കു​മാ​ർ, ശ്രു​തി.​എ​സ് തുടങ്ങിയവ​ർ പ്ര​സം​ഗി​ക്കും.
പു​ന​ലൂ​ർ : വാ​ള​ക്കോ​ട് എ​ൻഎ​സ് വി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തുതാ​യി അ​നു​വ​ദി​ച്ച എ​സ്പിസി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​സ്കൂ​ളി​ൽ ന​ട​ക്കും.
സ്കൂ​ൾ ത​ല ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ നി​മ്മി എ​ബ്ര​ഹാം നി​ർ​വ​ഹി​ക്കും.​ പു​ന​ലൂ​ർ സി​ഐ ബി​നു വ​ർ​ഗീ​സ്, സ്കൂ​ൾ മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ ആ​യി​രി​യ്ക്കും.
പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡി.​ദി​നേ​ശ​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് സിആ​ർ​ഒ ടി.​അ​നി​ൽ​കു​മാ​ർ പു​ന​ലൂ​ർ ഡിഇഒ ​സി. അം​ബി​ക, എഇഒ ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​മ്പോ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ നാ​സി​ലാ ഷാ​ജി, വാ​ള​ക്കോ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ റ​ഷീ​ദ്‌​കു​ട്ടി, ക​ല​യ​നാ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷാ​ജി​താ സു​ധീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.