മ​ല​യോ​ര ഹൈ​വേ​യി​ൽ വാ​ഹ​നാ​പ​ക​ടം
Friday, September 17, 2021 6:58 AM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ മ​ല​യോ​ര ഹൈ​വേ​യി​ൽ അ​ടു​ക്ക​ള മൂ​ല ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മോ പ​രി​ക്കു​ക​ളോ ഇ​ല്ല.
ക​ര​വാ​ളൂ​രി​ൽ നി​ന്നും പു​ന​ലൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ൽ അ​ടു​ക്ക​ള മൂ​ല ജം​ഗ്ഷ​നി​ൽ നി​ന്നും മാ​ത്ര ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്ന ഒ​മി​നി വാ​ൻ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ റോ​ഡി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തേ​ക്ക് ക​റ​ങ്ങി തി​രി​ഞ്ഞു. ഈ ​സ​മ​യം പു​ന​ലൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ ​എ​സ് ആ​ർ ടി ​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് കാ​റി​ന്‍റെ മു​ൻ​വ​ശ​ത്ത് ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണമാ​യും ത​ക​ർ​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ വ​ല​തു​ഭാ​ഗ​ത്ത് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ ബ​സ് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.