കാ​ൻ​സ​ർ ചി​കി​ൽ​സാ കേ​ന്ദ്ര​ങ്ങ​ളി​ലെ റേ​ഡി​യേ​ഷ​ൻ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കണം
Friday, September 17, 2021 6:58 AM IST
പ​ത്ത​നാ​പു​രം: കേ​ര​ള​ത്തി​ലെ ഗ​വ​ൺ​മെ​ന്‍റ് കാ​ൻ​സ​ർ ചി​കി​ൽ​സാ കേ​ന്ദ്ര​ങ്ങ​ളി​ലെ റേ​ഡി​യേ​ഷ​ൻ യ​ന്ത്ര ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ൻ​സ​ർ ചി​കി​ൽ​സാ രീ​തി​യി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് റേ​ഡി​യേ​ഷ​ൻ ചി​കി​ൽ​സ. കേ​ര​ള​ത്തി​ലെ കാ​ൻ​സ​ർ ചി​കി​ൽ​സാ കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ക്ക​യി​ട​ത്തും റേ​ഡി​യേ​ഷ​ൻ യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​ണ്.​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ റേ​ഡി​യേ​ഷ​ൻ മി​ഷ​ൻ ത​ക​രാ​റി​ലാ​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നാ​ളി​തു​വ​രെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ട്ടി​ല്ല.
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ്, ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ റേ​ഡി​യേ​ഷ​ൻ മി​ഷ​ൻ പ​ല സ​മ​യ​ങ്ങ​ളി​ലും ത​ക​രാ​റി​ലാ​ണ്.​ ഇ​തു​മൂ​ലം രോ​ഗി​ക​ൾ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്നു.
കാ​ൻ​സ​ർ ചി​കി​ൽ​സ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചി​കി​ൽ​സ​യി​ലൊ​ന്നാ​യ റേ​ഡി​യേ​ഷ​ൻ മി​ഷ​ൻ ന​വീ​ന മാ​തൃ​ക​യി​ലു​ള്ള​വ ഗ​വ​ൺ​മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.