പെ​രും​കു​ളം സാ​ക്ഷ​ര​ഗ്രാ​മം പ​ദ്ധ​തി: കു​മ്മ​നം ഉ​ദ്ഘാ​​ട​നം ചെ​യ്തു
Wednesday, September 15, 2021 11:11 PM IST
കൊ​ട്ടാ​ര​ക്ക​ര: പി ​എ​ൻ പ​ണി​ക്ക​ർ ഓ​ർ​മ​ദി​ന​മാ​യ ഗ്ര​ന്ഥ​ശാ​ല ദി​ന​ത്തി​ൽ മു​ൻ മി​സ്ോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജാ​ശേ​ഖ​ര​ൻ പെ​രും​കു​ളം പു​സ്ത​ക ഗ്രാ​മ​ത്തി​ൽ എ​ത്തി. പെ​രും​കു​ള​ത്തെ പ​രി​പൂ​ർ​ണ സാ​ക്ഷ​ര​ത ഗ്രാ​മ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കാ​നാ​ണ് കു​മ്മ​നം എ​ത്തി​യ​ത്.
പി. ​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ അ​ധ്യ​ക്ഷ​നും പ​ണി​ക്ക​രു​ടെ മ​ക​നു​മാ​യ എ​ൻ. ബാ​ല​ഗോ​പാ​ലും കു​മ്മ​ന​വും ചേ​ർ​ന്ന് ബാ​പ്പു​ജി വാ​യ​ന​ശാ​ല അ​ങ്ക​ണ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്നു വാ​യ​ന​ശാ​ല ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പെ​രു​കു​ള​ത്തെ പ​രി​പൂ​ർ​ണ സാ​ക്ഷ​ര​ത ഗ്രാ​മ​മാ​ക്കി മാ​റ്റാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
എം. ​മു​കു​ന്ദ​ന്‍റെ ആ​രാ​ധ​നാ​ക്കൂ​ട്ട​ത്തി​ലെ 21 പേ​ർ ചേ​ർ​ന്നെ​ഴു​തി​യ നോ​വ​ലി​നു കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച നൂ​റി​ലധി​കം പേ​രു​ക​ൾ കൊ​ണ്ടൊ​രു​ക്കി​യ മു​ഖ​ചി​ത്രം പി. ​എ​ൻ .ഫൗ​ണ്ടേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ എ​ൻ.​ബാ​ല ഗോ​പാ​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. 100 പേ​രി​ൽ നി​ന്നും കാ​ക്കാ​കു​ന്നു പി ​ഓ എ​ന്ന പേ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ച​ട​ങ്ങി​ൽ കു​ള​ക്ക​ട മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ. ​വി അ​നി​ൽ​കു​മാ​റി​നെ കു​മ്മ​നം രാ​ജാ​ശേ​ഖ​ര​ൻ ആ​ദ​രി​ച്ചു. ബാ​പ്പൂ​ജി വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് പെ​രും​കു​ളം രാ​ജീ​വ്‌ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി വി​ജേ​ഷ്. വി, ​രാ​ജ​ൻ ബോ​ധി, സി.​കെ.പ്ര​ദീ​പ്‌ കു​മാ​ർ, ബി. ​രാ​ജേ​ന്ദ്ര​ൻ, കെ.​പി മോ​ഹ​ൻ​കു​മാ​ർ, വാ​ർ​ഡംഗം അ​ഖി​ലാ മോ​ഹ​ൻ, ര​ഘു, വ​യ​യ്ക്ക​ൽ സോ​മ​ൻ, കെ ​ആ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.